ആലപ്പുഴ: തിരുവോണദിവസം യുവതി വീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. ഗുരുമന്ദിരം വാർഡിൽ വട്ടത്തിൽ എംഗൽസിനെയാണ് (ഷിൻറു -23) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആലപ്പുഴ വാടക്കൽ അരയശ്ശേരിയിൽ പരേതനായ അരുളപ്പെൻറ മകൾ അഞ്ജുവാണ് (23) മരിച്ചത്. ശനിയാഴ്ച രാത്രി 8.30നായിരുന്നു സംഭവം. കാമുകെൻറ മാനസികപീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. നാലുവർഷമായി പ്രണയത്തിലായിരുന്ന യുവാവുമായി വീട്ടുകാരുടെ സമ്മതത്തോെട വിവാഹമുറപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ മറ്റൊരു െപൺകുട്ടിയുമായി പ്രണയത്തിലാണെന്ന് അറിഞ്ഞത്.
മരിക്കുന്നതിന് മുന്നോടിയായി കാമുകെൻറ സഹോദരിക്ക് സന്ദേശം അയച്ചിരുന്നു. തുടർന്ന്, ഇവർ യുവതിയുടെ വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.