അ​രൂ​ക്കു​റ്റി​യി​ൽ ന​ട​ന്ന കാ​യ​ൽ പു​ന​രു​ജ്ജീ​വ​ന​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ടം

വേമ്പനാട് കായല്‍ ശുചീകരണം; രണ്ടാംഘട്ടത്തില്‍ നീക്കിയത് 9.23 ടണ്‍ പ്ലാസ്റ്റിക്

ആ​ല​പ്പു​ഴ: വേ​മ്പ​നാ​ട് കാ​യ​ല്‍ പു​ന​രു​ജ്ജീ​വ​ന, സം​ര​ക്ഷ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്റെ​യും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ പ്ലാ​സ്റ്റി​ക് മു​ക്ത വേ​മ്പ​നാ​ട് മെ​ഗാ കാ​മ്പ​യി​നി​ന്റെ ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ 9235.5 കി​ലോ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ശേ​ഖ​രി​ച്ച് നീ​ക്കി​യ​താ​യി ജി​ല്ല ക​ല​ക്ട​ർ അ​ല​ക്‌​സ് വ​ര്‍ഗീ​സ് അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച്ച ജി​ല്ല​യി​ലെ 12 കേ​ന്ദ്ര​ങ്ങ​ളി​ൽ രാ​വി​ലെ ഏ​ഴ്​ മു​ത​ൽ ഒ​രേ​സ​മ​യം ശു​ചീ​ക​ര​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു. പ്ലാ​സ്റ്റി​ക് വി​മു​ക്ത വേ​മ്പ​നാ​ട്' കാ​മ്പ​യി​ന്റെ ര​ണ്ടാം​ഘ​ട്ട​ത്തി​ന്റെ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം തൈ​ക്കാ​ട്ടു​ശ്ശേ​രി ഫെ​റി​യി​ല്‍ പ്രി​ൻ​സി​പ്പ​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​റ്​ സെ​ഷ​ൻ​സ് ജ​ഡ്ജി കെ.​കെ. ബാ​ല​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തു​ഴ കൈ​മാ​റി ജി​ല്ല ക​ല​ക്ട​ർ അ​ല​ക്സ് വ​ർ​ഗീ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് മേ​രി ടെ​ൽ​ഷ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തു​റ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് മോ​ളി രാ​ജേ​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് സി ​ഒ ജോ​ർ​ജ്, സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​നി​ത സോ​മ​ൻ, ശൈ​ല​ജ ഉ​ദ​യ​പ്പ​ൻ, കെ.​ജി. സ​രു​ൺ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ.​യു. അ​നീ​ഷ്, അ​ന്താ​രാ​ഷ്ട്ര കാ​യ​ൽ കൃ​ഷി ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ കെ.​ജി. പ​ത്മ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ആ​ർ. സു​നി​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, കു​ടും​ബ​ശ്രീ, ഹ​രി​ത ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ശു​ചീ​ക​ര​ണം ന​ട​ക്കു​ന്ന കാ​യ​ൽ ക​ര​യി​ലേ​ക്ക് കാ​യ​ൽ​സം​ര​ക്ഷ​ണ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ എ​ഴു​തി​യ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി റാ​ലി​യും സം​ഘ​ടി​പ്പി​ച്ചു. ശേ​ഷം സ്ത്രീ​ക​ളു​ൾ​പ്പെ​ടെ​യു​ള്ള മ​ല്‍സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ കു​ത്തി​യ​തോ​ട് കി​ഴ​ക്ക് ഭാ​ഗം മു​ത​ല്‍ തു​റ​വൂ​ർ മൂ​ല​യി​ൽ പു​ര​യി​ടം തെ​ക്കു​വ​ശം വ​രെ വ​ള്ള​ങ്ങ​ളി​ലും മ​റ്റു​ള്ള സ​ന്ന​ദ്ധ​പ്ര​വ​ര്‍ത്ത​ക​ര്‍ ക​ര​യി​ലും ശു​ചീ​ക​ര​ണം ന​ട​ത്തി. തു​ട​ര്‍ന്ന് ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി മി​നി എം.​സി.​എ​ഫി​ലേ​ക്ക് മാ​റ്റി.

വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​വ ക്ലീ​ൻ കേ​ര​ള ക​മ്പ​നി​ക്ക് കൈ​മാ​റും. സ​ന്ന​ദ്ധ​പ്ര​വ​ര്‍ത്ത​ക​ര്‍, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍, ഹ​രി​ത​ക​ർ​മ സേ​ന, കു​ടം​ബ​ശ്രീ അം​ഗ​ങ്ങ​ള്‍, മ​റ്റു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കാ​ളി​ക​ളാ​യി 12 കേ​ന്ദ്ര​ങ്ങ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ശു​ചീ​ക​ര​ണ​ത്തി​ല്‍ കാ​യ​ലി​ല്‍ നി​ന്ന് മാ​ലി​ന്യം നീ​ക്കാ​ൻ 314 വ​ള്ള​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു. ശു​ചീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യ​വ​ർ​ക്ക് പ്ര​തി​രോ​ധ ഗു​ളി​ക​ക​ൾ, കു​ടി​വെ​ള്ളം, പ്രാ​ത​ല്‍, മെ​ഡി​ക്ക​ൽ സം​വി​ധാ​ന​ങ്ങ​ളും ന​ൽ​കി. പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ എ​ഴു​പു​ന്ന, കോ​ടം​തു​രു​ത്ത്, പ​ട്ട​ണ​ക്കാ​ട്, തു​റ​വൂ​ര്‍, പു​ളി​ങ്കു​ന്ന്, നീ​ലം​പേ​രൂ​ര്‍, ച​മ്പ​ക്കു​ളം, വെ​ളി​യ​നാ​ട്, രാ​മ​ങ്ക​രി, ത​ക​ഴി, അ​രൂ​ക്കു​റ്റി എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് മെ​ഗാ ശു​ചീ​ക​ര​ണം ന​ട​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 12 ട​ണ്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​മാ​ണ്​ നീ​ക്കി​യ​ത്.

Tags:    
News Summary - Vembanad lake rejuvenation project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.