മാന്നാർ: വർക്ക്ഷോപ്പുകളിലുള്ള വാഹനങ്ങളുടെ ബാറ്ററികൾ മോഷ്ടിക്കുന്ന മൂന്നംഗ സംഘം പിടിയിൽ. നിരണം മണപ്പുറത്തു വീട്ടിൽ സുരാജ് (36), നിരണം മണപ്പുറത്ത് നാമങ്കരി വീട്ടിൽ ഷാജൻ (45), നിരണം ചെമ്പിൽ വീട്ടിൽ വിനീത് തങ്കച്ചൻ(24)എന്നിവരാണ് പുളിക്കീഴ് പൊലീസിന്റെ പിടിയിലായത്.
കടപ്ര പരുമല തിക്കപ്പുഴയിലെ വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണിക്ക് എത്തിച്ച മിനിലോറിയിൽനിന്ന് ബാറ്ററി മോഷ്ടിച്ച കേസിലാണ് ഇവർ പിടിയിലായത്. കഴിഞ്ഞ 12ന് അർധരാത്രിയോടെയായിരുന്നു സംഭവം. മോഷണസംഘത്തിലെ സുരാജ് പരുമലയിലെ ബാറ്ററികടയിൽ ഫോണിൽ വിളിച്ച് പഴയ ബാറ്ററി വിലക്കെടുക്കുമോയെന്ന് അന്വേഷിച്ചിരുന്നു. ഇവിടെ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതികളെ കുടുക്കിയത്.
മോഷ്ടിച്ച ബാറ്ററി ബുധനൂരിലെ ആക്രിക്കടയിൽനിന്ന് പൊലീസ് കണ്ടെടുത്തു. പിടിയിലായ പ്രതികൾക്കെതിരെ പുളിക്കീഴ്, മാന്നാർ പൊലീസ് സ്റ്റേഷനുകളിൽ മോഷണമടക്കം നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.