അഖിൽ, പ്രശാന്ത്
ചാരുംമൂട്: ബംഗളൂരുവിൽ നിന്ന് രാസലഹരിയുമായി നാട്ടിലെത്തിയ രണ്ടു യുവാക്കളെ നൂറനാട് പൊലീസ് സാഹസികമായി പിടികൂടി.
കായംകുളം പുള്ളിക്കണക്ക് ശ്രീ അജയാലയത്തിൽ അഖിൽ അജയൻ (27), കൃഷ്ണപുരം പെരിങ്ങാല മുറിയിൽ പ്രശാന്ത് (29) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 29 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ ചാരുംമൂട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. കായംകുളത്തിന് പോകാൻ കെ.എസ് ആർ.ടി.സി ബസിൽ കയറിയ പ്രതികൾ പൊലീസിനെ കണ്ട് ഇറങ്ങിയോടി.
എസ്.ഐ ജയകൃഷ്ണനും സംഘം ഇവരെ ഓടിച്ചിട്ടു പിടി കൂടുകയായിരുന്നു.എ.എസ്.ഐ അജിത കുമാരി, എസ്.സി.പി.ഒ രജീഷ്, സി.പി.ഒ മാരായ ഷെരീഫ്,ദിലീപ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.