ആലപ്പുഴ: ദേശീയ പാത നിർമാണവുമായി ബന്ധപ്പെട്ട് തുറവൂർ മുതൽ അരൂർവരെ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കുമെന്ന് കലക്ടർ ഹരിത വി. കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇവിടുത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിനെ സംബന്ധിച്ച ‘മാധ്യമം’ വാർത്തയെ ക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കലക്ടർ.
നമുക്ക് ദേശീയ പാതയുടെ നിർമാണം മുന്നോട്ട് കൊണ്ടുപോയേ പറ്റൂ എന്ന് കലക്ടർ പറഞ്ഞു. അത് കഴിയുന്നത്ര വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ട്. കഴിയുന്നത്ര ഗതാഗതക്കുരുക്കും ബുദ്ധിമുട്ടും ഇല്ലാതെ എങ്ങനെ ചെയ്യാൻ പറ്റും എന്നാണ് നോക്കുന്നത്. ഗതാഗതം നിർത്തിവെക്കുന്നതും മറ്റു വഴികളിലൂടെ മുഴുവൻ വണ്ടികളും തിരിച്ചുവിടുന്നതും പ്രായോഗികമല്ല. വലിയ വാഹനങ്ങൾ വഴിതിരിച്ചുവിടുകയും മറ്റുള്ളവ റോഡ് നിർമാണം നടക്കുന്നതിന്റെ സൈഡിലൂടെ തിരിച്ചു വിടുകയും മാത്രമാണ് ചെയ്യാനാകുന്നത്. അത് എത്രത്തോളം ഭംഗിയായി ചെയ്യാനാകുമെന്നത് യോഗം വിളിച്ചു ചേർത്ത് എടുത്ത തീരുമാന പ്രകാരമാണ് ഇപ്പോൾ നടപടികൾ സ്വീകരിച്ച് മുന്നോട്ട് പോകുന്നത്. ഇപ്പോഴും ഗതാഗതക്കുരുക്കുണ്ടെന്ന് മനസ്സിലായതിനാൽ എന്തെല്ലാം കൂടുതലായി ചെയ്യാനാകും എന്നത് പരിശോധിക്കുമെന്നും കലക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.