മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നിർമാണ പ്രവർത്തനം
നടത്തുന്നതിനിടെ തുറവൂരിൽ ജപ്പാൻ കുടിവെള്ള പൈപ്പ്
തകർന്നപ്പോൾ
Posted On
date_range Updated On
date_range തുറവൂരിൽ വീണ്ടും കുടിവെള്ള പൈപ്പ് പൊട്ടി
തുറവൂർ: ദേശീയപാത നിർമാണത്തിനിടെ തുറവൂർ പഞ്ചായത്തോഫീസിന് സമീപം ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടി. ശനിയാഴ്ച വൈകിട്ട് എസ്കവേറ്റർ ഉപയോഗിച്ച് നിർമാണം നടക്കുന്നതിനിടെയാണ് സംഭവം. അരൂർ, എഴുപുന്ന,
കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട്, വയലാർ, കടക്കരപ്പള്ളി എന്നീ എട്ട് പഞ്ചായത്തുകളിൽ മൂന്ന് ദിവസം കുടിവെള്ള വിതരണം തടസപ്പെടും. കുറച്ച് ദിവസം മുമ്പും ആലയ്ക്കാപറമ്പിൽ പൈപ്പ് പൊട്ടി ദിവസങ്ങളോളം കുടിവെള്ള വിതരണം തടസ്സപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.