റെയ്ബുൾ ഹക്ക്, നാസിഫ്, നിതിൻ അമ്പാടി
ചെങ്ങന്നൂർ: 14 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ. പശ്ചിമബംഗാൾ മാൽദ സ്വദേശി റെയ്ബുൾ ഹക്കിനെയാണ് അറസ്റ്റ് ചെയ്തത്. അസമിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള വിവേക് എക്സ്പ്രസ് ട്രെയിനിൽ പ്ലാസ്റ്റിക് ക്രിക്കറ്റ് ബാറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കടത്തിയ 14 കിലോ കഞ്ചാവുമായി ഇയാൾ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോഴാണ് പിടിയിലായത്. ചൊവ്വാഴ്ച വൈകീട്ട് 6.40ഓടെയാണ് സംഭവം. പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയാണ് പരിശോധന നടത്തിയത്. വ്യാഴാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കും.
കൊച്ചി: 1.096 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ പിടികൂടി. ആലപ്പുഴ അരൂക്കുറ്റി സ്വദേശികളായ വഞ്ചിപ്പുരക്കൽ വീട്ടിൽ നിതിൻ അമ്പാടി (28), നന്ദനത്ത് പറമ്പ് വീട്ടിൽ എൻ.എ. നാസിഫ് (30) എന്നിവരെയാണ് കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്. സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ എ.സി.പി കെ.എ. അബ്ദുൽസലാമിന്റെ നേതൃത്വത്തിലുളള ഡാൻസാഫ് ടീമും പാലാരിവട്ടം പൊലീസും ചേർന്ന് വെണ്ണല, പുതിയറോഡ് ഭാഗത്ത് പ്രതികൾ വാടകക്ക് താമസിച്ചിരുന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.