ആലപ്പുഴ: സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ മാലപൊട്ടിക്കൽ കേസുകളിൽ പ്രതികളായ രണ്ടുപേർ പിടിയിൽ. പൂഞ്ഞാർ സ്വദേശി സുനിൽ എന്ന കീരി സുനി, കോട്ടയം മീനച്ചിൽ അരുവിത്തുറ സ്വദേശി മുഹമ്മദ് ഷംഷാദ് അൽത്താഫ് എന്ന കുട്ടാപ്പി എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞമാസം ഒമ്പതിന് പൂച്ചാക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മോഷ്ടിച്ച ബൈക്കിൽ കറങ്ങി മാല പൊട്ടിച്ചത്. ജില്ലയിൽ ആറ് മാലപറിക്കലാണ് അന്ന് നടന്നത്. തുടർന്ന് പ്രത്യേക സംഘത്തെ നിയോഗിച്ചായിരുന്നു അന്വേഷണം. പൂച്ചാക്കൽ നടന്ന മാലപറിക്കൽ ആരാണ് നടത്തിയതെന്ന് അവ്യക്തമായിരുന്നു.
31 ഫോൺ മാറി മാറി ഉപയോഗിച്ചും പല സംസ്ഥാനങ്ങൾ മാറി സഞ്ചരിച്ചും സുനി പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുകയും ആഗസ്റ്റ് 20നുശേഷം ഫോണുകൾ സ്വിച് ഓഫ് ആക്കുകയും ചെയ്തു. 2020ൽ ജയിലിൽനിന്ന് ഇറങ്ങിയ ശേഷം സുനി പാലക്കാട് സ്വദേശിനിയെ വിവാഹം ചെയ്ത് മലപ്പുറം പെരിന്തൽമണ്ണ ഭാഗത്ത് താമസിക്കുന്നതായി വിവരം ലഭിച്ചു. പെരിന്തൽമണ്ണയിലെ അപ്പാർട്മെൻറിൽനിന്നാണ് സുനിയും കുട്ടാപ്പിയും പിടിയിലായത്.
പൂച്ചാക്കൽ, തൃപ്പൂണിത്തുറ, ചോറ്റാനിക്കര എന്നിവിടങ്ങളിൽ മാല പൊട്ടിച്ചതും രണ്ട് ബൈക്ക് മോഷണവും പ്രതികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഡിവൈ.എസ്.പിമാരായ വിനോദ് പിള്ള, എൻ.ആർ. ജയരാജ്, സൈബർ സ്റ്റേഷൻ എസ്.എച്ച്.ഒ എം.കെ. രാജേഷ്, പൂച്ചാക്കൽ എസ്.എച്ച്.ഒ അജയ് മോഹൻ, എസ്.ഐ ഗോപാലകൃഷ്ണൻ, ആലപ്പുഴ സൗത്ത് എസ്.ഐ നെവിൻ, എ.എസ്.ഐമാരായ മോഹൻ കുമാർ, സുധീർ (ജില്ല ക്രൈംബ്രാഞ്ച്), സി.പി.ഒമാരായ നിസാർ (പൂച്ചാക്കൽ), ബിനോജ്, ജോസഫ് ജോയ് (ആലപ്പുഴ നോർത്ത്), അരുൺ, റോബിൻസൺ (ആലപ്പുഴ സൗത്ത്) എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.