തീരസദസ്സുകൾക്ക്​ ആ​ല​പ്പു​ഴയിൽ തുടക്കം

ആ​ല​പ്പു​ഴ: സൂ​നാ​മി​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളാ​യ ആ​ല​പ്പാ​ട്, തൃ​ക്കു​ന്ന​പ്പു​ഴ, ആ​റാ​ട്ടു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലെ തീ​ര​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി പ​രി​ഹാ​രം തേ​ടു​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. ജി​ല്ല​യി​ലെ തീ​ര​സ​ദ​സ്സു​ക​ളു​ടെ ഉ​ദ്‌​ഘാ​ട​നം ഹ​രി​പ്പാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ആ​റാ​ട്ടു​പു​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഫി​ഷ​റീ​സ് വ​കു​പ്പു​വ​ഴി മാ​ത്രം ഏ​ഴു വ​ർ​ഷം​കൊ​ണ്ട് 11,000 കോ​ടി സ​ർ​ക്കാ​ർ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മേ​ഖ​ല​യി​ൽ ചെ​ല​വ​ഴി​ച്ചു. തോ​ട്ട​പ്പ​ള്ളി ഹാ​ർ​ബ​റി​ന്റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 148 കോ​ടി​യു​ടെ ഡി.​പി.​ആ​ർ സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ത്തി​ലെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 58 അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ച​തി​ൽ എ​ല്ലാ​വ​ർ​ക്കും 5000 രൂ​പ വീ​തം അ​നു​വ​ദി​ച്ച​താ​യും മ​ന്ത്രി യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.

ര​മേ​ശ്‌ ചെ​ന്നി​ത്ത​ല എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ്‌ കെ.​ജി. രാ​ജേ​ശ്വ​രി, ക​ല​ക്ട​ർ ഹ​രി​ത വി. ​കു​മാ​ർ, ആ​റാ​ട്ടു​പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്‌ എ​ൻ. സ​ജീ​വ​ൻ, മ​ത്സ്യ​ഫെ​ഡ് ചെ​യ​ർ​മാ​ൻ ടി. ​മ​നോ​ഹ​ര​ൻ, മു​തു​കു​ളം ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ്‌ ടി. ​അം​ബു​ജാ​ക്ഷി, ഹ​രി​പ്പാ​ട് ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ്‌ രു​ക്​​മി​ണി രാ​ജു, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളാ​യ ടി.​എ​സ്. താ​ഹ, ജോ​ൺ തോ​മ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റു​മാ​രാ​യ എ​സ്. വി​നോ​ദ് കു​മാ​ർ, ഒ. ​സൂ​സി, അ​ശ്വ​തി തു​ള​സി, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ മൈ​മൂ​ന​ത്ത് ഫ​ഹ​ദ്, പ്ര​സീ​ദ സു​ധീ​ർ, അ​ഡീ. ഡ​യ​റ​ക്ട​ർ ഫി​ഷ​റീ​സ് എ​ൻ.​എ​സ്. ശ്രീ​ലു, ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ​സ്.​ആ​ർ. ര​മേ​ഷ് ശ​ശി​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - theerasadhas begins in Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.