മുടി വെട്ടി മടങ്ങിയ യുവാക്കളെ തടഞ്ഞു നിർത്തി മർദിച്ചു

വ​ള്ളി​കു​ന്നം: മു​ടി വെ​ട്ടാ​ൻ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ളെ ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദി​ച്ചു. കാ​മ്പി​ശ്ശേ​രി ഹ​മീ​ദി​യ മ​ൻ​സി​ൽ റം​ഷാ​ദി​നും (28), സു​ഹൃ​ത്ത് സാ​ദി​ഖി​നു​മാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ത​ല​ക്കും വാ​രി​യെ​ല്ലി​നും പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​തി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നോ​ടെ വ​ള്ളി​കു​ന്നം മ​ല​മേ​ൽ ച​ന്ത​ക്ക് സ​മീ​പം ബൈ​ക്കി​ലെ​ത്തി​യ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കി​ന് കു​റു​കെ വാ​ഹ​നം നി​ർ​ത്തി​യ ശേ​ഷം ക​ല്ല് ഉ​പ​യോ​ഗി​ച്ച് ത​ല​ക്ക് അ​ടി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ല​പാ​ത​കം ഉ​ൾ​െ​പ്പ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ വ​ള്ളി​കു​ന്നം സ്വ​ദേ​ശി സു​നി​ലും ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റൊ​രാ​ളു​മാ​ണ് മ​ർ​ദി​ച്ച​തെ​ന്ന് പ​രി​ക്കേ​റ്റ യു​വാ​ക്ക​ൾ പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

Tags:    
News Summary - The youths were detained and beaten

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.