കുതിരപ്പന്തി ഭാഗത്ത് ബുധനാഴ്ച പുലര്‍ച്ച അപകടത്തിൽപെട്ട മിനിലോറി
Posted On
date_range Updated On
date_range മിനിലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് കാറിലിടിച്ചു
ആലപ്പുഴ: ബൈപാസിൽ മിനിലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് കാറിലിടിച്ചു. കാറിലുണ്ടായിരുന്ന രണ്ടുപേർക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റു. ബൈപാസിൽ കുതിരപ്പന്തി ഭാഗത്ത് ബുധനാഴ്ച പുലര്‍ച്ച ആറോടെയായിരുന്നു അപകടം.
ഹരിപ്പാട് മഹാദേവികാടുനിന്ന് ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയവരാണ് കാറിലുണ്ടായിരുന്നത്. കൊച്ചിയിൽനിന്ന് സ്റ്റേഷനറി സാധനങ്ങളുമായി കൊല്ലത്തേക്ക് പോകുകയായിരുന്നു മിനിലോറി. മറിഞ്ഞ മിനിലോറി ക്രെയിൻ ഉപയോഗിച്ച് റോഡരികിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.