അപ്രോച്ച് റോഡ് ഇടിഞ്ഞതിനെത്തുടർന്ന് ടോറസ് ലോറി
പൊഴിച്ചാലിലേക്ക് മറിഞ്ഞപ്പോൾ
തുറവൂർ: പാലത്തിന്റെ അപ്രോച്ച് റോഡിടിഞ്ഞ് ലോറി പൊഴിച്ചാലിലേക്ക് മറിഞ്ഞു. പള്ളിത്തോട് വാക്കയിൽ ബുധനാഴ്ച ഉച്ചക്ക് 12നായിരുന്നു സംഭവം. അപ്രോച്ച് റോഡ് നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനായി മെറ്റലുമായി വന്നതായിരുന്നു ലോറി. റോഡരികിലൂടെ കടന്നുപോകവെ കൽക്കെട്ടും റോഡുമുൾെപ്പടെ ഇടിഞ്ഞതാണ് ലോറി മറിയാൻ കാരണം.
ലോറിയിലുണ്ടായിരുന്ന മെറ്റൽ പൊഴിച്ചാലിലേക്ക് വീണു. ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാർ വടമുപയോഗിച്ച് കെട്ടിവലിച്ച് ലോറി ഉയർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പൊഴിച്ചാലിലേക്ക് മറിഞ്ഞുവീഴാതിരിക്കാൻ വലിയ വടമുപയോഗിച്ച് കെട്ടി നിർത്തിയിരിക്കയാണ്.
മറ്റു വാഹനങ്ങളോ ക്രെയിനോ ഉപയോഗിച്ച് മാത്രമേ ലോറി ഉയർത്താൻ കഴിയൂ. പാലം നിർമാണം നേരത്തേ പൂർത്തിയായിരുന്നു. അപ്രോച്ച് റോഡിന്റെ നിർമാണം കൂടി പൂർത്തിയായാലേ റോഡ് തുറന്നു കൊടുക്കാൻ സാധിക്കൂ. റോഡ് ഇടിഞ്ഞ സ്ഥിതിക്ക് ഉദ്ഘാടനം നീണ്ടു പോകുമെന്ന് ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.