വള്ളികുന്നം: കാറിൽ സഞ്ചരിച്ച അമ്മയെയും മകനെയും തടഞ്ഞുനിർത്തി മർദിച്ച കേസിലെ പ്രതി പിടിയിൽ. വള്ളികുന്നം ഇലിപ്പക്കുളം മംഗല്യം വീട്ടിൽ യദുകൃഷ്ണനെയാണ് (18) അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പ് വട്ടക്കാട് സ്കൂളിനു സമീപമായിരുന്നു സംഭവം.
കനത്ത മഴയിൽ പ്രതി സഞ്ചരിച്ച ബൈക്കിലേക്ക് വെള്ളം തെറിച്ചു വീണെന്ന കാരണമാണ് പ്രകോപനമായത്. കാറിനെ പിന്തുടർന്ന ഇയാൾ ബൈക്ക് വട്ടം വെച്ച് തടഞ്ഞു നിർത്തിയാണ് ആക്രമിച്ചത്. തുടർന്ന് ഒളിവിൽ പോകുകയായിരുന്നു.
രണ്ടു മാസം മുമ്പ് പോക്സോ കേസിൽ പിടിയിലായ ഇയാൾ വൈദ്യപരിശോധനക്കായി ഹരിപ്പാട് ഗവ. ആശുപത്രിയിൽ എത്തിച്ചപ്പോൾ പൊലീസ് ജീപ്പിൽനിന്ന് ഓടി കടന്നുകളഞ്ഞിരുന്നു. അടുത്ത ദിവസം തന്നെ പിടിയിലായി.
സർക്കിൾ ഇൻസ്പക്ടർ എം.എം. ഇഗ്ന്യേഷ്യസ്, എസ്.ഐമാരായ കെ. അജിത്ത്, കെ.ആർ. രാജീവ്, സിനിയർ സി.പി.ഒമാരായ ജയരാജ്, സന്തോഷ്, സി.പി.ഒ ബിനു തുടങ്ങിയവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.