മരണ വീട്ടിലേക്ക് വരുകയായിരുന്ന കാർ ബജ്ജിക്കടയിലേക്കു ഇടിച്ചു കയറി രണ്ടു പേർക്ക് പരിക്ക്

മാന്നാർ: മരണ വീട്ടിലേക്ക് ബംഗ് ളുരുവിൽനിന്നുംവരുകയായിരുന്ന പുലിയൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാർ ബജ്ജിക്കടയിലേക്കു ഇടിച്ചു കയറി രണ്ടു പേർക്ക് പരിക്ക്. തിരുവല്ല. - കായംങ്കുളംസംസ്ഥാന പാതയിൽമാന്നാർകുറ്റിയിൽമുക്ക് പെട്രോൾ പമ്പിന് എതിർ വശമുള്ള കുരട്ടി ശ്ശേരി നാഥൻ പറമ്പിൽ സിയാദിന്റെ ഉടമസ്ഥതയിലുള്ള അൽ നൂർ തട്ടുകടയിലേക്ക് പുലർച്ചെ ഇടിച്ചുകയറി ചൂരലെന്ന വിളിപ്പേരുളള രാജപ്പൻ ( 60), വിഷവർശ്ശേരിക്കര കുന്നുംപുറത്ത് വീട്ടിൽ കൊച്ചുമോൻ(50)എന്നിവർക്കാണ് പരിക്കേറ്റത്.

അഞ്ചു മാസങ്ങൾക്കു മുമ്പും മറ്റൊരു ദിശയിൽസഞ്ചരിക്കുകയായിരുന്ന കാറിവിടേക്കിടിച്ചുകയറി അപകടമുണ്ടായി. പുലർച്ചെ 3 മണിക്കൂ കുറക്കുന്ന കായിൽചായ കുടിക്കാനാകടയിലെത്തിയവരാണിരുവരും.ഒരു സൈക്കിളും കടയുടെ നെയിംബോർഡും പലഹാരങ്ങൾ സൂക്ഷിക്കുന്ന ചില്ലലമാരയും തകർന്നു. കഴിഞ്ഞദിവസം മരണപ്പെട്ട ഇരമത്തൂർ ജ്യോതിഭവനത്തിൽ ജ്യോതിലക്ഷിമിയുടെ സംസ്കാരത്തിൽ പങ്കെടുക്കാനായിട്ടാണ്പുലിയൂർ സ്വദേശികളായ കുടുംബങ്ങൾ രണ്ടു കാറുകളിലായി വരുമ്പോൾ ഒരുകാർ നിയന്ത്രണം വിട്ടത്.പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി വിട്ടയച്ചു. മാന്നാർ പൊലീസ് നടപടികൾ സ്വീകരിച്ചു

Tags:    
News Summary - The car coming to the deceased's house rammed into the hardware store, injuring two people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.