ടൗ​െട്ട ദുരിതം വിതച്ചിടത്തേക്ക്​ കാലവർഷം ​കർശന മു​ന്നൊരുക്കത്തിന്​ ആലപ്പുഴ ജില്ല ഭരണകൂടം

ആലപ്പുഴ: ടൗ​െട്ട പ്രഭാവത്തിൽ ജില്ലയിലുണ്ടായ കെടുതികൾക്ക്​ പിന്നാലെ എത്തുന്ന കാലവർഷം നേരിടാൻ​ ആവശ്യമായ കർശന മുൻകരുതലിന്​ ​ ജില്ല ഭരണകൂടം നടപടി തുടങ്ങി.

കുട്ടനാട്ടിലും ചേർത്തലയിലും ആറാട്ടുപുഴ മേഖലയിലും തീരപ്രദേശത്തും ടൗ​െട്ട വിതച്ച ദുരിതം തീരും മുമ്പാണ്​ കാലവർഷമെത്തുന്നത്​. ഇൗ മാസം 31 ഒാടെ കാലവർഷം ആരംഭിക്കുമെന്നാണ്​ പ്രവചനം.

കെടുതി രൂക്ഷമാകാനിടയുളളത്​ കണക്കിലെടുത്ത്​ കാലവർഷ ദുരിതം നേരിടാൻ വകുപ്പുകൾ എല്ലാ മുൻകരുതലും സ്വീകരിക്കണമെന്ന്​ ജില്ല കലക്​ടർ എ. അലക്‌സാണ്ടർ വകുപ്പ്​ മേധാവികൾക്ക്​ നിർദേശം നൽകി. ടൗ​െട്ട ചുഴലിക്കാറ്റിനോടനുബന്ധിച്ചുണ്ടായ മഴയും കടൽക്ഷോഭവും ജില്ലയിലെ കാർഷിക മേഖലയിൽ വലിയ നാശമാണ്​ വിതച്ചത്​. കാർഷികമേഖലയിൽ മാത്രം 14.89 കോടിയുടെ നഷ്​ടം ജില്ലയിൽ ഉണ്ടായതായാണ്​ പ്രാഥമിക വിലയിരുത്തൽ.

മത്സ്യബന്ധനമേഖലയിൽ 4.26 കോടിയുടെ നഷ്​്​ടവും കണക്കാക്കുന്നു. വിവിധ മേഖലലകളിലായി ആകെ 30 കോടിയുടെ നഷ്​ടവും. അഞ്ച്​ ദിവസം ശക്​തി കൂടിയും കുറഞ്ഞും ആഞ്ഞടിച്ച കാറ്റിലും മഴയിലും പ്രളയ സമാന സാഹചര്യത്തിലായിരുന്നു ജില്ല.

ഇൗ സാഹചര്യത്തിൽ ശക്തമായ മഴക്കെടുതി മുൻനിർത്തി വേണം കാലവർഷത്തെ നേരിടാനുള്ള നടപടികൾ സ്വീകരിക്കേണ്ടതെന്ന് കലക്​ടർ നിർദേശിച്ചു. മഴക്കെടുതി സംബന്ധിച്ച പ്രവർത്തനങ്ങൾ വിലയിരുത്താനും കാലവർഷം നേരിടാനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാനുമായി വിവിധ വകുപ്പ് മേധാവികളുമായി ഓൺലൈൻ യോഗത്തിലായിരുന്നു നിർദേശം. കനത്ത മഴയിലും കാറ്റിലും മരങ്ങൾ വീണതടക്കം ഏറ്റവും അധികം പ്രശ്‌നം ഉണ്ടായത് വൈദ്യുതി മേഖലയിലാണ്. എന്നാൽ, ഇത് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കാൻ കെ.എസ്.ഇ.ബിക്ക് കഴിഞ്ഞു. വെട്ടി മാറ്റേണ്ട മരങ്ങൾ എത്രയും പെ​ട്ടെന്ന് നീക്കണമെന്ന്​ കലക്​ടർ നിർദേശിച്ചു.

ദേശീയപാത അടക്കം സഞ്ചാരപാതകളിൽ അപകട സാധ്യതയുള്ള മരങ്ങൾ വെട്ടിമാറ്റാൻ ഫയർഫോഴ്‌സിനും നിർദേശം നൽകി. ഇതിനായി പൊതുമരാമത്ത്, സോഷ്യൽ ഫോറസ്ട്രി, ദേശീയപാത- പൊതുമരാമത്ത്​ റോഡ് വിഭാഗങ്ങളും ആവശ്യമായ നടപടി സ്വീകരിക്കണം. വെള്ളപ്പൊക്കം ഒഴിവാക്കാൻ ജലം ഒഴുകി​െയത്തുന്ന മാർഗങ്ങളിലെ തടസ്സം നീക്കി നീരൊഴുക്ക് സുഗമമാക്കാനുള്ള നടപടികളും നിർദേശിച്ചു.

ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ കോവിഡ് നിയന്ത്രണം അടക്കം കൃത്യമായി പാലിച്ച് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്താൻ ബന്ധപ്പെട്ട തഹസിൽദാർമാർക്ക് നിർദേശം നൽകി. മഴക്കാലപൂർവ മുന്നൊരുക്കം വിപുലമായി ചർച്ച ചെയ്യാൻ തദ്ദേശ ഭരണ മേധാവികളുടെ യോഗം അടുത്ത ദിവസം ചേരും.

Tags:    
News Summary - The Alappuzha district administration has made strenuous preparations for the monsoon to sow disaster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.