ചെങ്ങന്നൂര്‍: രാത്രി ആളില്ലാത്ത വീട്ടില്‍ കയറി അക്രമം നടത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റിൽ. ചെങ്ങന്നൂര്‍ നൂറ്റവന്‍പാറ കളത്രമോടിയില് വീട്ടിൽ അനന്തു വേണുവിനെയാണ് (ബിനീഷ് -25)സി.ഐ എ.സി. വിപിന്റെ നേതൃത്വത്തിൽ തകഴിയിലെ ബന്ധുവീട്ടില്‍നിന്ന് ശനിയാഴ്ച പുലര്‍ച്ച പിടികൂടിയത്.
ജനുവരി അഞ്ചിന് രാത്രി ചെങ്ങന്നൂര്‍ നൂറ്റവന്‍പാറ വടക്കേചരുവില്‍ എന്‍. ബാലകൃഷ്ണന്റെ (65) വീട്ടിലാണ് അക്രമം നടത്തിയത്. അര്‍ബുദ ബാധിതയായ ബാലകൃഷ്ണൻ ഒറ്റക്കായിരുന്നു താമസം. പരസഹായം ആവശ്യമുള്ളതിനാല്‍ സഹോദരങ്ങളുടെ വീടുകളില്‍ മാറിമാറി താമസിച്ചുവരുകയായിരുന്നു.
സംഭവ ദിവസം രാത്രി സഹോദരിയുടെ വീട്ടിലായിരുന്നു. പിറ്റേന്ന് രാവിലെ വീട്ടിലെത്തിയപ്പോഴാണ് വിവരങ്ങള്‍ അറിയുന്നത്. വീടിന്റെ പുറം ഭിത്തിയിലെ വൈദ്യുതി മീറ്റര്‍ അടിച്ചു തകര്‍ത്ത നിലയിലായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ബാലകൃഷ്ണന് കഴിഞ്ഞ ഫെബ്രുവരി 20ന് മരിച്ചു. പ്രതി മൊബൈല്‍ ഫോൺ ഉപയോഗിക്കാതെ മുങ്ങിനടന്നതിനാല് പൊലീസിന്റെ തുടരന്വേഷണവും വഴി മുട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.