വിശ്വാസികൾ മതസൗഹാർദത്തിൻെറ പ്രചാരകരാകണം -ഹമീദലി ശിഹാബ് തങ്ങൾ

തൃക്കുന്നപ്പുഴ: മൻഷ്യർക്കിടയിൽ അനൈക്യത്തിൻെറ മതിൽ കെട്ടുന്നവർക്കെതിരെ വിശ്വാസി സമൂഹം സ്നേഹത്തിൻെറ പ്രചാരകരായി മാറണമെന്ന് സമസ്ത കേരള സുന്നി സ്റ്റുഡൻറ് ഫെഡറേഷൻ (എസ്.കെ.എസ്.എസ്.എഫ്) സംസ്ഥാന പ്രസിഡൻറ് പാണക്കാട് യ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പറഞ്ഞു. തിരുനബി സത്യം സ്നേഹം സദ് വിചാരം എന്ന എസ്.വൈ.എസ് ക്യാമ്പയിൻെറ ജില്ലാതല ഉദ്ഘാടനം പതിയാങ്കര ശംസുൽ ഉലമ വാഫി കോളേജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡൻറ് നവാസ് അഷ്റഫി പാനൂർ അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുല്ല തങ്ങൾ അനുഗ്രഹ പ്രഭാഷണവും സംസ്ഥാന ഒർഗനൈസിങ് സെക്രട്ടറി നിസാർ പറമ്പൻ പ്രമേയ പ്രഭാഷണവും നിർവഹിച്ചു. മഹ്മൂദ് മുസ്ലിയാർ കായംകുളം, പി.എ. മൂസൽ ഫൈസി വടുതല, ഒ.എം. ശരീഫ് ദാരിമി, മുഹമ്മദ് ഹനീഫ് ബാഖവി, എസ്.എം.ജെ ബക്കർ, അയ്യൂബ് ഖാൻ മന്നാനി, കെ.കെ.എം സലീം ഫൈസി, അഷ്റഫ് ലബ്ബ ദാരിമി, ബാബു വലിയ മരം, അഷ്റഫ് കുഞ്ഞ് ആശാൻ, എ.എ. വാഹിദ്, നൗഫൽ വാഫി ആറാട്ടുപുഴ, ഇഖ്ബാൽ ഹാജി മാന്നാർ, എം. ഉസ്മാൻ കുഞ്ഞ്, വാഹിദ് മാസ്റ്റർ കായംകുളം ലത്തീഫ് മൗലവി, ഉസ്മാൻ കുട്ടി മുസ്ലിയാർ താമല്ലാക്കൽ ഉമ്മർ ആയാംപറമ്പ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ ഷംസുദ്ദീൻ സ്വാഗതവും ട്രഷറർ സഫാ ബഷീർ നന്ദിയും പറഞ്ഞു.

Tags:    
News Summary - sys campaign hameedali shihab thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.