കറ്റാനം: തെരുവുനായ ശല്യം രൂക്ഷമായ ഭരണിക്കാവിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ബാലികക്ക് കടിയേറ്റു. ഭരണിക്കാവ് പുതുക്കാട്ട് നിഷാദിന്റെയും ധന്യയുടെയും മകൾ ദയക്കാണ് (9)നായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. കുട്ടിയുടെ കഴുത്തിലും മുഖത്തുമാണ് കടിയേറ്റത്. ഭരണിക്കാവ് പ്രാഥമിക കേന്ദ്രത്തിലും തുടർന്ന് കായംകുളം താലൂക്ക് ആശുപത്രിയിലും എത്തിച്ച് ചികിത്സ നൽകി.
ഭരണിക്കാവ് പഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷമാണ്. രണ്ടാഴ്ച മുമ്പ് ഇലിപ്പക്കുളത്ത് പേപ്പട്ടി അക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. കൂടതെ നിരവധി വളർത്തു മൃഗങ്ങൾക്കും തെരുവുനായകൾക്കും കടിയേൽക്കുകയും ചെയ്തു. തെരുവുനായകളെ നിയന്ത്രിക്കുന്നതിൽ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
മാന്നാർ: തെരുവ് നായ് ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്കേറ്റു. കുട്ടമ്പേരൂർ എസ്.കെ.വി ഹൈസ്കൂൾ വിദ്യാർഥിയും പുല്ലാമഠത്തിൽ രാജേഷ്- അർച്ചന ദമ്പതികളുടെ മകൻ ആദിത്യനാണ് (14) തെരുവുനായ ആക്രമണത്തിൽ കാലിന് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ട്യൂഷൻ കഴിഞ്ഞ് വരുന്നവഴി കുട്ടമ്പേരൂർ പുതുക്കുളങ്ങര ഭാഗത്ത് വെച്ചാണ് ആക്രമണമുണ്ടായത്. ഉടൻ മാവേലിക്കര ഗവ.ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സക്കുശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.