ആലപ്പുഴ: ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷക്ക് 99.7 ശതമാനം മിന്നുംവിജയം. ജില്ലയിൽ 10,920 ആൺകുട്ടികളും 10,403 പെൺകുട്ടികളും ഉൾപ്പെടെ 21323 കുട്ടികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 10,888 ആൺകുട്ടികളും 10,372 പെൺകുട്ടികളും ഉൾപ്പെടെ 21,260 പേർ ഉപരിപഠനത്തിന് അർഹതനേടി. കഴിഞ്ഞവർഷം ജില്ലയിൽ 99.72 ശതമാനമായിരുന്നു വിജയം. ഇക്കുറി 0.02 ശതമാനത്തിന്റെ നേരിയകുറവുണ്ട്.
വിജയശതമാനത്തിൽ ജില്ല സംസ്ഥാനത്ത് നാലാമതാണ്. സംസ്ഥാനത്ത് ഏറ്റവും കുറവ് വിദ്യാര്‍ഥികൾ പരീക്ഷയെഴുതിയ വിദ്യാഭ്യാസ ജില്ല കുട്ടനാടാണ് (1893). മുഴുവൻപേരെയും വിജയിപ്പിച്ച് സംസ്ഥാനത്ത് ഏറ്റവുംകൂടതൽ വിജയശതമാനമുള്ള രണ്ട് വിദ്യാഭ്യാസ ജില്ലകളിലും ഒന്നായി കുട്ടനാട്.
ജില്ലയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 3384 വിദ്യാർഥികളാണ്. ഇതിൽ 1172 ആൺകുട്ടികളും 2212 പെൺകുട്ടികളുമുണ്ട്. വിദ്യാഭ്യാസ ജില്ലകളായ ചേർത്തല 828 (246 ആൺ, 582പെൺ), ആലപ്പുഴ 973 (337 ആൺ, 636 പെൺ), മാവേലിക്കര 1305 (482 ആൺ, 823 പെൺ), കുട്ടനാട് 278 (107 ആൺ, 171 പെൺ) എന്നിങ്ങനെയാണ് ഫുൾ എ പ്ലസ് വിജയം.
ജില്ലയിൽ ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ രണ്ടാമത്തെ വിദ്യാഭ്യാസ ജില്ല മാവേലിക്കരയാണ് (99.78 ശതമാനം). ആലപ്പുഴ വിദ്യാഭ്യാസ ജില്ല മൂന്നും (99.68 ശതമാനം) ചേർത്തല നാലും (99.57) സ്ഥാനത്തുണ്ട്. കുട്ടനാട്ടിൽ 989 ആൺകുട്ടികളും 904 പെൺകുട്ടികളും ഉൾപ്പെടെ 1893 പേരും മാവേലിക്കയിൽ 3421 ആൺകുട്ടികളും 3234 പെൺകുട്ടികളും ഉൾപ്പെടെ 6655 പേരും ആലപ്പുഴയിൽ 3067 ആൺകുട്ടികളും 3141പെൺകുട്ടികളും ഉൾപ്പെടെ 6208 പേരും ചേർത്തലയിൽ 3411ആൺകുട്ടികളും 3093 പെൺകുട്ടികളും ഉൾപ്പെടെ 6504 പേരും ഉപരിപഠനത്തിന് അർഹതനേടി. ജില്ലയിൽ 125 സ്കൂളുകൾക്കാണ് നൂറുമേനി വിജയം. ഇതിൽ 43 സർക്കാർ സ്കൂളുകളും 77എയ്ഡഡ് സ്കൂളുകളും അഞ്ച് അൺ എയ്ഡഡ് സ്കൂളുകളുമുണ്ട്.
ആലപ്പുഴ: ജില്ലയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത് 3384 വിദ്യാർഥികൾ. ഇതിൽ 1172 ആൺകുട്ടികളും 2212 പെൺകുട്ടികളുമുണ്ട്. ചേർത്തല 828, ആലപ്പുഴ 973, മാവേലിക്കര 1305, കുട്ടനാട് 278 എന്നിങ്ങനെയാണ് എപ്ലസ് നേട്ടം. കഴിഞ്ഞവർഷം 4004 പേർ എ പ്ലസ് വിജയം നേടിയപ്പോൾ ഇക്കുറി ഇടിവുണ്ടായി. കഴിഞ്ഞവർഷത്തെക്കാൾ 620 പേരുടെ കുറവാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.