ചെങ്ങന്നൂർ: ഉദ്ഘാടനം ചെയ്ത് ഏഴു മാസം പിന്നിട്ടിട്ടും അംഗൻവാടിയുടെ പ്രവർത്തനം ഇപ്പോഴും വാടക കെട്ടിടത്തിൽ. സജി ചെറിയാൻ മന്ത്രിയായിരിക്കെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 28 ലക്ഷം വിനിയോഗിച്ച് ചെന്നിത്തല - തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് ഒരിപ്രം നവോദയ അഞ്ചാം വാർഡിൽ നിർമിച്ച 146-ാം നമ്പർ അംഗൻവാടിയാണ് ഉദ്ഘാടനം കഴിഞ്ഞ് ഏഴു മാസം പിന്നിട്ടിട്ടും മാറ്റാതെ വാടക കെട്ടിടത്തിൽ തന്നെ തുടരുന്നത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി പണി പൂർത്തീകരിക്കാതെയാണ് അംഗൻവാടിയുടെ ഉദ്ഘാടനം നടത്തിയതെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പഴവൂരും പഞ്ചായത്തംഗം ബിനു സി. വർഗീസും ആരോപിച്ചു. നിലവിൽ പഞ്ചായത്തിന്‍റെ ആസ്തിയിലും ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ കെട്ടിട നമ്പരിടാനായിട്ടില്ല.
അടിയന്തിരമായി ഇടപെട്ട് വൈദ്യുതി - വാട്ടർ കണക്ഷനുകൾക്കുളള ഫണ്ട് കണ്ടെത്തി അംഗൻവാടി വൈകാതെ തുറന്നു പ്രവർത്തിപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗവും ഗ്രാമപഞ്ചായത്ത് അംഗവും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.