അഞ്ജലിയും അഞ്ജനയും
Posted On
date_range Updated On
date_range ഒരേ വിഷയത്തിൽ റാങ്ക് നേട്ടം; ഇരട്ട സഹോദരങ്ങൾ നാടിന് അഭിമാനമായി
മാന്നാർ: ഒരേ വിഷയത്തിൽ മൂന്നും നാലും റാങ്കുകൾ കരസ്ഥമാക്കി ഇരട്ടസഹോദരങ്ങൾ. മഹാത്മാ ഗാന്ധി സർവകലാശാലയുടെ ബി.എസ്സി ബോട്ടണി ഫുഡ് മൈക്രോബയോളജി പരീക്ഷയിലാണ് നേട്ടം.
മൂന്നാം റാങ്ക് നേടി അഞ്ജലിയും നാലാം റാങ്ക് നേടി അഞ്ജനയുമാണ് നാടിന് അഭിമാനമായത്.
12ാം വാർഡ് തെക്കുംതളിക കൃഷ്ണതീർഥം വീട്ടിൽ ക്ഷേത്ര നിർമാണ ശിൽപി രാജേന്ദ്രെൻറയും-മഞ്ജുവിെൻറയും മക്കളാണ്. തിരുവല്ല മാർത്തോമ കോളജിലെ വിദ്യാർഥിനികളാണ് ഇരുവരും. സഹോദരൻ ആദിത്യൻ ഒമ്പതാം ക്ലാസിൽ പഠിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.