തുരുത്തില് കഴിഞ്ഞ അഞ്ചംഗ കുടുംബത്തെ എടത്വ പൊലീസിെൻറ നേതൃത്വത്തില്‍ കരക്ക് എത്തിക്കുന്നു
തുരുത്തില് ഒറ്റപ്പെട്ട കുടുംബത്തെ രക്ഷിക്കാൻ രണ്ട് കിലോമീറ്ററോളം ബോട്ട് തുഴഞ്ഞ് പൊലീസ്
എടത്വ: തുരുത്തില് ഒറ്റപ്പെട്ട കുടുംബത്തെ എടത്വ പൊലീസിെൻറ നേതൃത്വത്തില്‍ സാഹസികമായി രക്ഷപ്പെടുത്തി. പട്ടത്താനം ബിജു വര്‍ക്കിയുടെ കുടുംബത്തിലെ വൃദ്ധമാതാപിതാക്കളും 15 ദിവസം പ്രായമായ കുട്ടിയും ഉള്‍പ്പെടെ അഞ്ച് പേരെയാണ് രക്ഷപ്പെടുത്തിയത്.
പ്രധാന പാതയില്‍നിന്ന് രണ്ട് കിലോമീറ്ററോളം ഉള്ളിലാണ് പ്രവാസിയായ ബിജു വര്‍ക്കിയുടെ കുടുംബം താമസിക്കുന്നത്. വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് ബിജുവിെൻറ ഭാര്യ റസ്ക്യു ടീമിനെ വിവരം അറിയിച്ചു.
റെസ്ക്യു ടീമിന് എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലത്തെ താമസക്കാരായ ഇവരെ സഹായിക്കാന്‍ ടീം പ്രവര്‍ത്തകര്‍ പൊലീസിെൻറ സഹായം തേടി. സി.ഐ ദ്വിജേഷ്, എസ്.ഐ സിസില്‍ ക്രിസ്റ്റില്‍ രാജ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും റെസ്ക്യു പ്രവര്‍ത്തകരും വീട്ടില്‍ എത്തി.
മുറിക്കുള്ളില്‍ അരയോളം വെള്ളത്തില്‍ കഴിഞ്ഞിരുന്ന വയോധിക ദമ്പതികളെയും മറ്റ് അംഗങ്ങളെയും സാഹസികമായാണ് ബോട്ടില്‍ കയറ്റി കരക്ക് എത്തിച്ചത്.
ബോട്ടിെൻറ എന്ജിന് തകരാറായതിനാല്‍ പൊലീസും റെസ്ക്യൂ ടീം പ്രവര്‍ത്തകരും രണ്ട് കിലോമീറ്ററോളം തുഴഞ്ഞാണ് കര അണഞ്ഞത്. കുടുംബത്തെ തിരുവല്ലയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.