ഇടപെടലുണ്ടാകും -നഗരസഭ ചെയർപേഴ്സൻ കൃഷ്ണപുരം അതിർത്തിച്ചിറയെ സാമൂഹിക വിരുദ്ധരിൽനിന്ന് മോചിപ്പിക്കുന്നതിന് ഇടപെടുമെന്ന് നഗരസഭ ചെയർപേഴ്സൻ പി. ശശികല. കാടുകൾ വെട്ടിത്തെളിക്കാൻ നടപടിയെടുക്കും. വൈദ്യുതിവിളക്കുകൾ തെളിക്കും. പൊലീസ് പട്രോളിങ് ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകുമെന്നും ചെയർപേഴ്സൻ അറിയിച്ചു. ------------- പട്രോളിങ് ഊർജിതമാക്കും -എസ്.എച്ച്.ഒ അതിർത്തിച്ചിറയിൽനിന്ന് സാമൂഹിക വിരുദ്ധരെ തുരുത്തുന്നതിന് കാര്യക്ഷമമായ ഇടപെടലുണ്ടാകുമെന്ന് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ വൈ. മുഹമ്മദ് ഷാഫി പറഞ്ഞു. തമിഴ് നാടോടി സംഘങ്ങൾ അടക്കമുള്ളവർ തമ്പടിക്കുന്നത് ശ്രദ്ധയിൽപെട്ടപ്പോഴൊക്കെ പരിശോധന നടത്തിയിരുന്നു. ആളുകൾ അറിയിക്കുന്നതനുസരിച്ച് പൊലീസ് റോഡിൽ എത്തുന്നതോടെ തമ്പടിച്ചവർ രക്ഷപ്പെടുകയാണ് പതിവ്. ദുരൂഹ സാഹചര്യത്തിൽ യുവാവ് കൊല്ലപ്പെട്ട സാഹചര്യത്തിൽ ഈ ഭാഗത്ത് നിരീക്ഷണം കർശനമാക്കി. പട്രോളിങ് ഊർജിതപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. -------- അതിർത്തിച്ചിറ അനാശാസ്യകേന്ദ്രം -അഡ്വ. അബ്ദുൽ നാസർ വിജനമായ കെട്ടിടങ്ങളും മതിയായ വെളിച്ചമില്ലാത്തതും പരിസരം കാടുകൾ വളർന്നതുമാണ് അതിർത്തിച്ചിറ സാമൂഹിക വിരുദ്ധരുടെ താവളമാകാൻ കാരണമെന്ന് പൊതുപ്രവർത്തകനും സമീപവാസിയുമായ അഡ്വ. എസ്. അബ്ദുൽനാസർ കുറ്റപ്പെടുത്തി. രാത്രി 10 കഴിയുന്നതോടെ ലഹരി സംഘങ്ങളുടെയും അനാശാസ്യക്കാരുടെയും കേന്ദ്രമായി മാറും. പൊലീസ് റോഡിൽ എത്തുന്നത് കെട്ടിടങ്ങളിലിരുന്ന് കാണാനാകും. അതിർത്തിച്ചിറയിലെ ഇരുട്ടും റോഡിലെ വെളിച്ചവുമാണ് രക്ഷപ്പെടാൻ സൗകര്യമൊരുക്കുന്ന മുഖ്യഘടകം. കൃഷ്ണപുരം കേന്ദ്രീകരിച്ച് പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചാൽ മാത്രമേ ഒരുപരിധിവരെ പരിഹാരം കാണാനാകൂ. അതിർത്തിച്ചിറയിൽ സുരക്ഷ ജീവനക്കാരനെ നിയോഗിക്കാനും നടപടിയുണ്ടാകണം. --------- പ്രശ്നങ്ങൾ ഏറെയുണ്ട്, പറയാൻ ഭയം -ലാൽ (പരിസരവാസി) അതിർത്തിച്ചിറയിൽ പറയാൻ ഭയക്കുന്ന തരം ഇടപാടുകളാണ് രാത്രികാലങ്ങളിൽ നടക്കുന്നതെന്ന് പരിസരവാസിയായ ലാൽ പറയുന്നു. ക്വട്ടേഷൻ സംഘങ്ങൾ അടക്കം ഇവിടെ എത്താറുണ്ട്. സംഘർഷങ്ങൾ പതിവാണ്. അന്തർ സംസ്ഥാനങ്ങളിൽനിന്നുള്ള ലോറികൾ റോഡരികിൽ പാർക്ക് ചെയ്തിട്ട് ജീവനക്കാർ ഇവിടേക്ക് പോകുന്നത് പതിവുകാഴ്ചയാണ്. പദ്ധതി പൂർത്തിയാക്കിയാൽ മാത്രമേ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകൂ. മാലിന്യകേന്ദ്രമായിക്കിടന്ന കാലത്ത് ഇത്തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.