മുഹമ്മ: കഞ്ഞിക്കുഴി എസ്.എൽ പുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മോഷണം നടത്തി ഒളിവിലിരുന്ന പ്രതി പിടിയിലായി. പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാർഡ് പാലയ്ക്കൽ വീട്ടിൽ തിയോയാണ് (ഓമനക്കുട്ടൻ- 56) അറസ്റ്റിലായത്. ഡിസംബർ ഒന്നിനായിരുന്നു മോഷണം. അറസ്റ്റ് ചെയ്യുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് പി.ടി.എയും അധ്യാപകരും രക്ഷാകർത്താക്കളും കഴിഞ്ഞയാഴ്ച സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.
ചേർത്തല ഡിവൈ.എസ്.പിയുടെ അന്വേഷണ സംഘത്തിന്റെ സഹായത്തോടെ മാരാരിക്കുളം എസ്.ഐ കിരൺ സി. നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ചേർത്തലയിൽനിന്ന് അറസ്റ്റ് ചെയ്തത്. വിവിധ ജില്ലകളിൽ സമാന കുറ്റകൃത്യം ചെയ്തുവരുന്നയാളും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.