ആലപ്പുഴ: സർക്കാർ ടെലിമെഡിസിൻ പദ്ധതി ഇ-സഞ്ജീവനി പോർട്ടലിൽ വനിത ഡോക്ടർമാർക്കുനേരെ നഗ്നത പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ. തൃശൂർ മണലൂർ പഞ്ചായത്ത് വാർഡ് എട്ടിൽ കെ.എസ്.ഇ.ബി സബ് സ്റ്റേഷന് സമീപം കരിപ്പയിൽ വീട്ടിൽ കെ.ആർ. സഞ്ജയാണ് (25) അറസ്റ്റിലായത്. കോവിഡ് വ്യാപനത്തിൽ ജനങ്ങൾക്ക് ആശുപത്രികളുടെ സേവനം ലഭ്യമാക്കുന്നതിന് തുടക്കമിട്ട ഇ-സഞ്ജീവനി പോർട്ടലിൽ രോഗിയാണെന്ന വ്യാജേന രജിസ്റ്റർ ചെയ്തശേഷം ഓൺലൈനിൽ അഭിമുഖത്തിന് എത്തുന്ന ഡോക്ടർമാരെ നഗ്നത പ്രദർശിപ്പിച്ചും അശ്ലീല സംഭാഷണം നടത്തിയും സ്ഥിരം ശല്യമായിരുന്നു. ഇത് ചോദ്യംചെയ്യുന്നവരെ ഭീഷണിപ്പെടുത്തിയിരുന്നു. ജില്ലയിലെ വനിതഡോക്ടർ ജില്ല പൊലീസ് മേധാവി ജി. ജയ്ദേവിന് നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വലയിലായത്. ഇയാൾക്കെതിരെ കേരളത്തിെൻറ വിവിധ ജില്ലകളിൽ പരാതിയുണ്ട്.
പ്രതി കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ, ലാപ്ടോപ് എന്നിവയും കണ്ടെടുത്തു. ചേർത്തല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.