തുറവൂർ: ചന്തിരൂർ റേഞ്ച് തല മിഹ്റജാനുൽ ബിദായ പഠനാരംഭം സൗത്ത് പാണാവള്ളി ഹിദായത്തുൽ ഇസ്‌ലാം മദ്റസയിൽ നടത്തി. സദർ മുഅല്ലിം സെയ്ഫുള്ള ഇർഫാനി തങ്ങൾ ആദ്യക്ഷരം കുറിച്ചു. പാണാവള്ളി തെക്കുംഭാഗം മുഹ്യിദ്ദീൻ പുത്തൻപള്ളി മഹല്ല് പ്രസിഡന്‍റ് സജീദ് പുന്നാത്തറ ഉദ്ഘാടനം നിർവഹിച്ചു. റേഞ്ച് പ്രസിഡന്‍റ് സുലൈമാൻ ദാരിമി അധ്യക്ഷത വഹിച്ചു. മഹല്ല് ചീഫ് ഇമാം ത്വാഹ മദനി, സെക്രട്ടറി മുഹമ്മദ് നസീർ, വൈസ് പ്രസിഡന്‍റ് സെയ്തുമുഹമ്മദ് എന്നിവർ സംസാരിച്ചു. റെയ്ഞ്ച് സെക്രട്ടറി കെ. ബഷീർ മൗലവി സ്വാഗതവും പി.ടി.എ പ്രസിഡന്‍റ് എൻ.എം. ഷിഹാബ് നന്ദിയും പറഞ്ഞു. പടം : apl thuravur പാണാവള്ളി തെക്കുംഭാഗം മുഹ്യിദ്ദീൻ പുത്തൻപള്ളി മഹല്ല് പ്രസിഡന്‍റ് സജീദ് പുന്നാത്തറ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.