ത​ക​ഴി ആ​യു​ർ​വേ​ദ ഡി​സ്​​പെ​ൻ​സ​റി​യു​ടെ​യും വെ​ൽ​ന​സ് സെ​ന്‍റ​റി​ന്‍റെ​യും ഉ​ദ്ഘാ​ട​നം

മ​ന്ത്രി വീ​ണ ജോ​ർ​ജ്​ നി​ർ​വ​ഹി​ക്കു​ന്നു

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന ആയുഷ് സ്ഥാപനങ്ങൾ കേരളത്തിൽ -മന്ത്രി വീണ ജോർജ്

ആ​ല​പ്പു​ഴ: ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ എ​ത്തു​ന്ന ആ​യു​ഷ് സ്ഥാ​പ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ലാ​ണെ​ന്ന് മ​ന്ത്രി വീ​ണ ജോ​ർ​ജ്. ത​ക​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ ഡി​സ്​​പെ​ൻ​സ​റി, ഹെ​ൽ​ത്ത് വെ​ൽ​ന​സ് സെ​ന്റ​ർ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

തോ​മ​സ് കെ. ​തോ​മ​സ് എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം പി. ​അ​ഞ്ജു, ത​ക​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​സ്. അ​ജ​യ​കു​മാ​ർ, ത​ക​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് അം​ബി​ക ഷി​ബു, ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ കാ​ര്യ സ്റ്റാ​ന്‍റ​റി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​ദ​ൻ​ലാ​ൽ, ത​ക​ഴി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​രാ​യ കെ. ​ശ​ശാ​ങ്ക​ൻ, ജ​യ​ച​ന്ദ്ര​ൻ ക​ലാ​ങ്കേ​രി, സി​ന്ധു ജ​യ​പ്പ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Most people arrive in India AYUSH Institutions in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.