അരൂർ: അരൂർ മേഖലയിലെ ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ആറുമാസമായി തൊഴിലെടുക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി കടലിൽനിന്ന് കായലിലേക്കെത്തിയ ജല്ലിഫിഷായിരുന്നു ഉൾനാടൻ മത്സ്യത്തൊഴിലാളികൾ നേരിട്ടതെങ്കിൽ ഇപ്പോൾ കൂട്ടത്തോട് എത്തുന്ന പായലുകളാണ് വില്ലൻ.
ഉപ്പുവെള്ളത്തിൽ പെറ്റ് പെരുകുകയും വലകൾ നശിപ്പിക്കുകയും ചെയ്യുന്ന ജല്ലിഫിഷ് തൊഴിലാളികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. തുടർച്ചയായി ആറുമാസം തൊഴിലാളികൾക്ക് ഈ ദുരിതങ്ങൾ നേരിടേണ്ടിവന്നിരുന്നു. കാലവർഷം ആരംഭിച്ചപ്പോൾ ജല്ലിഫിഷിന്റെ ശല്യം കുറഞ്ഞതോടെ പ്രതീക്ഷയിലായിരുന്നു ഉൾനാടൻ മത്സ്യത്തൊഴിലാളികൾ.
ട്രോളിങ് നിരോധന സമയം കായൽ മത്സ്യങ്ങൾക്ക് പ്രിയം ഏറെയാണ്. ഈ അവസരം നോക്കി തൊഴിലാളികൾ മത്സ്യബന്ധനത്തിന് തയാറായപ്പോൾ പുതിയ ദുരിതമായി പായൽ കൂട്ടങ്ങൾ എത്തി. കൃഷിയിടങ്ങളിൽനിന്ന് തള്ളുന്ന പായൽ കയറുന്നതുമൂലും വലകൾ നശിക്കുകയാണ്. മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായ പദ്ധതികളുമായി സർക്കാർ നടപടികൾ ഉണ്ടാകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.