സനുദേവ്
ആലപ്പുഴ: മാതാവിനെ അസഭ്യം പറഞ്ഞതിനെ ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്. തുറവൂർ ജങ്ഷനു സമീപം പച്ചക്കറി കടയിലെ തൊഴിലാളി തുറവൂർ പഞ്ചായത്ത് നാലാം വാർഡിൽ നികർത്തിൽ വീട്ടിൽ മധുവിന്റെ മകൻ മിഥുനെ (29) കുത്തിക്കൊന്ന കേസിലെ പ്രതി കുത്തിയതോട് പഞ്ചായത്ത് 13ാം വാർഡിൽ സനുനിലയം വീട്ടിൽ സനുദേവിനെയാണ് ( മുത്ത് -37) ആലപ്പുഴ അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി എസ്. ഭാരതി ശിക്ഷിച്ചത്.
കൊല്ലപ്പെട്ട മിഥുന്റെ മാതാവിന് ഒരുലക്ഷം രൂപ നഷ്ടപരിഹാരവും നൽകണം. 2023 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട മിഥുന്റെ മാതാവിനെ പ്രതി ചീത്തവിളിച്ചത് ചോദ്യം ചെയ്തിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണം. കുത്തിയതോട് പൊലീസാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീ.പബ്ലിക് പ്രോസിക്യൂട്ടർ എസ്.എ. ശ്രീമോൻ, അഭിഭാഷകരായ നാരായൺജി, അശോക് നായർ , ദീപ്തി കേശവ് തുടങ്ങിയവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.