പ്രതീകാത്മക ചിത്രം

ചാത്തൻ സേവാകേന്ദ്രത്തിന് കെട്ടിട നമ്പർ നൽകിയ നടപടി; കമീഷൻ അന്വേഷണം ആരംഭിച്ചു

അരൂർ: അരൂർ ഗ്രാമപഞ്ചായത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന ചാത്തൻ സേവാകേന്ദ്രത്തിന് കെട്ടിട നമ്പർ നൽകിയ നടപടിയെ കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക സമിതിയെ രൂപികരിച്ചു. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന് ചാത്തൻ സേവാകേന്ദ്രത്തിന്റെ സമീപത്ത് താമസിക്കുന്നവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. കോൺഗ്രസ് നേതാക്കളായ മൂന്നുപേരെയാണ് സമിതി അംഗങ്ങളായി തീരുമാനിച്ചതെങ്കിലും, പഞ്ചായത്ത് ഭരണാനുഭവമുള്ള കോടംതുരുത്ത് മുൻ പഞ്ചായത്ത് പ്രസിഡൻറ് ജയകുമാർ, ക്ഷേത്രഭരണ കാര്യങ്ങളിൽ പരിചയമുള്ള തുറവൂർ ദേവരാജൻ, പ്രാദേശിക പരിചയമുള്ള മജീദ് വെളുത്തേടത്ത് എന്നിവരെയാണ് സമിതി അംഗങ്ങളായി തീരുമാനിച്ചിരിക്കുന്നത്.

കെട്ടിട നമ്പർ നൽകിയ നടപടിയിൽ പിശക് സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സമിതി ആദ്യം ശ്രമിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, പഞ്ചായത്തിലെ മറ്റൊരാംഗം, പഞ്ചായത്ത് സെക്രട്ടറി എന്നിവർ അനധികൃതമായി കെട്ടിട നമ്പർ നൽകുന്നതിൽ ഇടപെട്ടിട്ടുണ്ടോ എന്നാണ് സമിതി ആദ്യം പരിശോധിക്കുക. താമസസൗകര്യത്തിനെന്ന് പഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച്ച് കെട്ടിട നമ്പർ വാങ്ങിയശേഷം കെട്ടിടം മറ്റുകാര്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. കെട്ടിട നമ്പർ നൽകിയതിൽ പൂർണ്ണമായും ഉദ്യോഗസ്ഥർക്കാണ് പങ്കെങ്കിൽ അക്കാര്യവും അന്വേഷിക്കും. കെട്ടിടവുമായി ബന്ധപ്പെട്ട ഫയൽ പഞ്ചായത്ത് ഓഫീസിൽ നിന്ന് കാണാതായെന്നാണ് പഞ്ചായത്ത് അംഗങ്ങളിൽ ചിലർ പറയുന്നത്.

Tags:    
News Summary - Commission begins investigation into the action of assigning building number to Black Magic Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.