ഓ​മ​ന​ക്കു​ട്ട​ൻ

കെ.എസ്​.എഫ്​.ഇ ശാഖയിൽ കവർച്ച ശ്രമം; ഒരാള്‍ പിടിയില്‍

മാ​വേ​ലി​ക്ക​ര: കെ.​എ​സ്.​എ​ഫ്.​ഇ ക​ണ്ടി​യൂ​ര്‍ ശാ​ഖ​യി​ല്‍ ക​വ​ർ​ച്ച​ക്ക്​ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ല്‍. ചെ​ട്ടി​കു​ള​ങ്ങ​ര ഈ​രേ​ഴ വ​ട​ക്ക് ഓ​മ​ന​ക്കു​ട്ട​നാ​ണ്​ (52) പി​ടി​യി​ലാ​യ​ത്.

ക​ണ്ടി​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ന് തെ​ക്കു​ഭാ​ഗ​ത്തു​ള്ള കെ.​എ​സ്.​എ​ഫ്.​ഇ ശാ​ഖ​യി​ലാ​ണ് പു​ല​ർ​ച്ച 1.45ഓ​ടെ ക​വ​ർ​ച്ച ശ്ര​മം ഉ​ണ്ടാ​യ​ത്. ഷ​ട്ട​റും ഗ്രി​ല്ലും ത​ക​ര്‍ത്ത് അ​ക​ത്തു​ക​യ​റി ലോ​ക്ക​ര്‍ തു​റ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പൊ​ലീ​സി​െൻറ പി​ടി​യി​ലാ​കു​ന്ന​ത്.

സ​മീ​പ​വാ​സി​യാ​യ യു​വാ​വ് ഷ​ട്ട​ർ തു​റ​ക്കു​ന്ന ശ​ബ്​​ദം കേ​ട്ട്​ കെ​ട്ടി​ട ഉ​ട​മ​യെ​യും പൊ​ലീ​സി​നെ​യും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ജൂ​നി​യ​ര്‍ എ​സ്.​ഐ ജെ.​യു. ജി​നു​വി​െൻറ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സെ​ത്തി ഓ​മ​ന​ക്കു​ട്ട​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.