വള്ളിക്കുന്നത്ത്​ വീട് കുത്തിത്തുറന്ന് മോഷണം

വ​ള്ളി​കു​ന്നം: ഒ​രു വ​ർ​ഷ​മാ​യി അ​ട​ച്ചി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് വീ​ട്ടു​സാ​മ​ഗ്രി​ക​ൾ അ​പ​ഹ​രി​ച്ചു. വ​ള്ളി​കു​ന്നം ഭ​ഗ​വ​തി​വി​ള​യി​ൽ പ​വി​ത്ര​െൻറ വീ​ട്ടി​ലാ​ണ് മോ​ഷ​ണം. ഇ​വ​ർ കു​ടും​ബ​മാ​യി പു​ണെ​യി​ലാ​ണ് താ​മ​സം. ഇ​രു​നി​ല വീ​ടി​െൻറ മു​റി​ക​ൾ എ​ല്ലാം കു​ത്തി​ത്തു​റ​ന്ന നി​ല​യി​ലാ​ണ്.

അ​ല​മാ​ര​ക​ളി​ൽ സൂ​ക്ഷി​ച്ച വ​സ്ത്ര​ങ്ങ​ൾ, ര​ണ്ട് ടെ​ലി​വി​ഷ​നു​ക​ള​ട​ക്ക​മു​ള്ള ഇ​ല​ക്ട്രോ​ണി​ക്സ്-​ഇ​ല​ക്​​ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ, പാ​ച​ക​വാ​ത​ക അ​ടു​പ്പ് തു​ട​ങ്ങി​യ​വ​യാ​ണ് ക​വ​ർ​ന്ന​ത്. അ​ഞ്ചു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ ന​ഷ്​​ട​മാ​യ​താ​യി പ​റ​യു​ന്നു. വീ​ട് വൃ​ത്തി​യാ​ക്കാ​ൻ ബ​ന്ധു​ക്ക​ൾ ഇ​ട​ക്കി​ടെ വ​രാ​റു​ണ്ട്. ഒ​രു മാ​സം മു​മ്പാ​ണ് അ​വ​സാ​ന​മാ​യി എ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം വാ​തി​ൽ തു​റ​ന്നു​കി​ട​ക്കു​ന്ന​ത് ക​ണ്ട് സം​ശ​യം തോ​ന്നി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വി​വ​രം അ​റി​യു​ന്ന​ത്. മു​ൻ​വ​ശ​ത്തെ വാ​തി​ലിെൻറ പൂ​ട്ട് പൊ​ളി​ച്ചാ​ണ് അ​ക​ത്ത് ക​ട​ന്ന​ത്. പി​ൻ​വാ​തി​ലും തു​റ​ന്നി​ട്ട നി​ല​യി​ലാ​യി​രു​ന്നു. വ​ള്ളി​കു​ന്നം പൊ​ലീ​സ് കേ​സെ​ടു​ത്തു.

Tags:    
News Summary - home burglary in vallikkunnam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.