ഹനീസ്
Posted On
date_range Updated On
date_range തട്ടുകടയിൽ പുകയില ഉൽപന്നം വിറ്റ യുവാവ് പിടിയിൽ
ആലപ്പുഴ: തട്ടുകട കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയയാൾ പിടിയിൽ. ആലപ്പുഴ സക്കറിയ വാർഡിലെ പുത്തൻപുരക്കൽ വീട്ടിൽ ഹനീസിനെയാണ് (25) സൗത്ത് പൊലീസ് പിടികൂടിയത്.
തിരുവമ്പാടി ജങ്ഷന് സമീപത്തെ തട്ടുകട കേന്ദ്രീകരിച്ചായിരുന്നു വിൽപന. കുറച്ചു ദിവസങ്ങൾക്ക് മുമ്പും നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റതിന് ഇയാളെ പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയതിനുശേഷമാണ് വീണ്ടും വിൽപന നടത്തിയതെന്ന് സൗത്ത് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.