apl mny lottary thattipp�

വ്യാജ ലോട്ടറി ടിക്കറ്റ് നൽകി തട്ടിപ്പു നടത്തിയ ആൾ പിടിയിൽ

മാരാരിക്കുളം: വ്യാജ ലോട്ടറി ടിക്കറ്റ് നൽകി വിൽപനക്കാരിയെ കബളിപ്പിച്ച് പണം തട്ടിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി, ഇടപ്പള്ളി ഗായത്രി കല്യാണ മണ്ഡപത്തിനു സമീപം വി.ബി. റോയൽ അപ്പാർട്ട്മെൻറിലെ താമസക്കാരനായ ഡെറിക് ആൻറണി  (49) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ നാലിന് കലവൂർ വോൾഗ ജങ്ഷനു സമീപം ലോട്ടറി കച്ചവടം നടത്തുകയായിരുന്ന മണ്ണഞ്ചേരി സ്വദേശിനിയായ മിനിയെ സമീപിക്കുകയും 29.11.2021 ലോട്ടറിയുടെ നറുക്കെടുപ്പിൽ 2000 രൂപയുടെ തീയതിയിലെ സമ്മാനം കാരുണ്യ അടിച്ച് ടിക്കറ്റ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ടിക്കറ്റ് നൽകി 500  രൂപയുടെ ലോട്ടറിയും 1500 രൂപ പണമായും വാങ്ങി തട്ടിപ്പു നടത്തുകയും ചെയ്യുകയായിരുന്നു ഇയാൾ.

മിനി പൊലീസിൽ പരാതി നൽകി.  കറുത്ത കാറിൽ വന്നയാളാണ് തട്ടിപ്പ് നടത്തിയതെന്ന സൂചന കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ 24 മണിക്കൂറിനുള്ളിൽത്തന്നെ പ്രതിയെ പിടികൂടാനായി. ഇയാൾ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.

ഡിവൈ.എസ്.പി എൻ.ആർ. ജയരാജിന്‍റെ നേതൃത്വത്തിൽ മണ്ണഞ്ചേരി പൊലീസ് ഇൻസ്പെക്ടർ പി.കെ. മോഹിത്, സബ് ഇൻസ്പെക്ടർ കെ.ആർ. ബിജു, ബി.കെ. അശോകൻ, അസി. സബ് ഇൻസ്പെക്ടർ ശർമകുമാർ, എസ്.സി.പി.ഒ മഞ്ജുഷ, സി.പി.ഒ കൃഷ്ണകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. 

Tags:    
News Summary - Man arrested for issuing fake lottery tickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.