ആറാട്ടുപുഴ: കോവിഡ് രോഗിയായ വീട്ടമ്മക്ക് തുണയായി ആംബുലൻസിൽ സഞ്ചരിച്ച് പഞ്ചായത്തംഗം. ആറാട്ടുപുഴ പഞ്ചായത്ത് 17ാം വാർഡ് മെംബർ മൈമൂനത്ത് ഫഹദാണ് മാതൃകയായത്. കോവിഡ് രോഗിയായ ഭർതൃമാതാവിനെ പരിചരിക്കാൻ കോവിഡ് രോഗിയായ മരുമകൾക്ക് ആലപ്പുഴ മെഡിക്കൽ കോളജിൽ പോകേണ്ട സാഹചര്യത്തിലാണ് മൈമൂനത്തിെൻറ ഇടപെടൽ.
അർത്തുങ്കൽ സി.എഫ്.എൽ.ടി.സി.യിൽ കഴിഞ്ഞ 63കാരിയായ ഭർതൃമാതാവിന് ശ്വാസതടസ്സം നേരിട്ടതോടെ രാത്രിയിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അടിയന്തരമായി മാറ്റി.
പരിചരിക്കാൻ മറ്റാരും ഇല്ലാത്തതിനാൽ കോവിഡ് ബാധിതയായി വീട്ടിൽകഴിയുന്ന മരുമകളെ വണ്ടാനത്തേക്ക് കൊണ്ടുപോകേണ്ട സാഹചര്യമുണ്ടായി. വിവരം അറിഞ്ഞ് രോഗിക്ക് പോകാനായി മൈമൂനത്ത് ആംബുലൻസ് ഏർപ്പാടാക്കി. പിന്നാലെ തെൻറ ചെറിയ രണ്ടുമക്കളെയും ഉമ്മയുടെ അടുത്താക്കിയശേഷം രോഗിയുടെ വീട്ടിലെത്തി. അപ്പോഴേക്കും സമയം രാത്രി 12 കഴിഞ്ഞിരുന്നു. . പി.പി.ഇ. കിറ്റ് ധരിച്ച് ഇവരും ആംബുലൻസിൽ ഒപ്പം കയറി. ആശുപത്രിയിലും വേണ്ട എല്ലാസഹായവും ചെയ്തുനൽകിയശേഷം പുലർച്ചയോടെയാണ് മൈമൂനത്ത് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.