മഹാത്മ ജലോത്സവം; നിരണം ചുണ്ടൻ ജേതാവ്​

ചെ​ങ്ങ​ന്നൂ​ർ: പ​മ്പാ​ന​ദി​യി​ലെ ജ​ലോ​ത്സ​വ​ത്തി​ൽ 57ാമ​ത് മാ​ന്നാ​ർ മ​ഹാ​ത്മാ​ഗാ​ന്ധി എ​വ​ർ​റോ​ളി​ങ്​ ട്രോ​ഫി കെ.​ജി. എ​ബ്ര​ഹാം ക്യാ​പ്റ്റ​നാ​യ നി​ര​ണം ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ നി​ര​ണം ചു​ണ്ട​ൻ ക​ര​സ്ഥ​മാ​ക്കി. രാ​ജ​ൻ സു​ജൂ​ദ് ക്യാ​പ്റ്റ​നാ​യ മാ​ന്നാ​ർ ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ ആ​നാ​രി ചു​ണ്ട​നെ പി​ന്നി​ലാ​ക്കി​യാ​ണ് നി​ര​ണം ജേ​താ​വാ​യ​ത്. ആ​യാ​പ​റ​മ്പ് പാ​ണ്ടി​ക്കാ​ണ് മൂ​ന്നാം സ്ഥാ​നം.

ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളു​ടെ ലൂ​സേ​ഴ്‌​സ് ഫൈ​ന​ലി​ൽ ലി​ജോ ജോ​ൺ ക്യാ​പ്​​റ്റ​നാ​യ തെ​ക്കേ​ക്ക​ര ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ ജ​വ​ഹ​ർ താ​യ​ങ്കേ​രി ഒ​ന്നാ​മ​തും ബെ​ന്നി ക്യാ​പ്റ്റ​നാ​യ വെ​ള്ളം​കു​ള​ങ്ങ​ര ര​ണ്ടാ​മ​തും എ​ത്തി.​ മ​ഹാ​ത്മ ജ​ലോ​ത്സ​വ​ത്തി​ൽ വാ​ശി​യേ​റി​യ പോ​രാ​ട്ടം ന​ട​ക്കു​ന്ന വെ​പ്പ് വ​ള്ള​ങ്ങ​ളു​ടെ ഫൈ​ന​ൽ മ​ത്സ​രം ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്ന​ത് ജ​ലോ​ത്സ​വ പ്രേ​മി​ക​ളെ നി​രാ​ശ​രാ​ക്കി.

ജ​ലോ​ത്സ​വ സ​മി​തി ര​ക്ഷാ​ധി​കാ​രി മാ​ന്നാ​ർ അ​ബ്ദു​ൽ ല​ത്തീ​ഫ് പ​താ​ക ഉ​യ​ർ​ത്തി. ര​മേ​ശ് ചെ​ന്നി​ത്ത​ല എം.​എ​ൽ.​എ ജ​ല​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ലോ​ത്സ​വ സ​മി​തി ക​ൺ​വീ​ന​ർ എ​ൻ. ശൈ​ലാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​സ്​​ഡ്രി​ൽ ഉ​ദ്‌​ഘാ​ട​നം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി നി​ർ​വ​ഹി​ച്ചു. മു​ൻ രാ​ജ്യ​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ. കു​ര്യ​ൻ മ​ഹാ​ത്മാ​ഗാ​ന്ധി അ​വാ​ർ​ഡ് ജേ​താ​വ് പ്ര​സാ​ദ് പ​ട്ട​ശ്ശേ​രി​യെ ആ​ദ​രി​ച്ചു.

ആ​ന്റോ ആ​ന്റ​ണി എം.​പി സ​മ്മാ​ന​ദാ​നം ന​ട​ത്തി. ജ​ലോ​ത്സ​വ സ​മി​തി ര​ക്ഷാ​ധി​കാ​രി പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ, ര​വി തൈ​ച്ചി​റ, സോ​മ​രാ​ജ​ൻ, സു​രേ​ഷ് മ​റു​ക​ര, ഐ​പ്പ് ച​ക്കി​ട്ട, അ​മ്പോ​റ്റി ചി​റ​യി​ൽ, രാ​ജ​ൻ ക​ട​പ്പി​ലാ​രി, തോ​മ​സ് ഫി​ലി​പ്, തോ​മ​സ് വി. ​സ്ക​റി​യ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. ഷാ​ജ​ഹാ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - Mahatma Water Festival; Niranam Chundan is the winner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.