ആലപ്പുഴ മണ്ഡലത്തിൽ ആകെ 14,00,083 വോട്ടർമാരാണുള്ളത്. ഇതിൽ 7,26,008 സ്ത്രീകളും 6,74,066 പുരുഷന്മാരും ഒമ്പത് ട്രാൻസ്ജെൻഡറുമുണ്ട്. അരൂർ- 1,97,441, ചേർത്തല- 2,11,067, ആലപ്പുഴ-1,98,199, അമ്പലപ്പുഴ- 1,75,048, ഹരിപ്പാട്- 1,92,559, കായംകുളം- 2,11,121, കരുനാഗപ്പള്ളി- 2,14,648 വോട്ടർമാർ. മാവേലിക്കര മണ്ഡലത്തിൽ ആകെ 13,31,880 വോട്ടർമാരാണുള്ളത്. ഇതിൽ 7,01564 സ്ത്രീകളും 6,30,307 പുരുഷന്മാരും ഒമ്പത് ട്രാൻസ്ജെൻഡറുമുണ്ട്. ചങ്ങനാശ്ശേരി- 1,72,621, കുട്ടനാട്- 1,63,242, മാവേലിക്കര- 2,03,405, ചെങ്ങന്നൂർ- 2,01,481, കുന്നത്തൂർ- 2,05,559, കൊട്ടാരക്കര- 2,00,934, പത്തനാപുരം- 1,84,638 വോട്ടർമാർ.
ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിൽ 18-19 പ്രായപരിധിയിലെ 42,721 പുതിയ വോട്ടർമാരാണുള്ളത്. ആലപ്പുഴ മണ്ഡലത്തിലെ 23,898 പുതിയ വോട്ടർമാരിൽ 11839 സ്ത്രീകളും 12059 പുരുഷന്മാരുമുണ്ട്. പുതിയ വോട്ടർമാരുടെ മണ്ഡലം തിരിച്ചുള്ള കണക്ക്: അരൂർ: സ്ത്രീ-1414, പുരുഷൻ-1378, ചേർത്തല: സ്ത്രീ-1809, പുരുഷൻ-1955, ആലപ്പുഴ: സ്ത്രീ-1541, പുരുഷൻ-1560, അമ്പലപ്പുഴ: സ്ത്രീ-1506, പുരുഷൻ-1459, ഹരിപ്പാട്: സ്ത്രീ 1691, പുരുഷൻ 1781, കായംകുളം: സ്ത്രീ-1925, പുരുഷൻ-2001, കരുനാഗപ്പള്ളി: സ്ത്രീ-1953, പുരുഷൻ-1925.
മാവേലിക്കര മണ്ഡലത്തിൽ 18,823 പുതിയവോട്ടർമാരിൽ 9248 സ്ത്രീകളും 9575 പുരുഷന്മാരുമുണ്ട്. പുതിയ വോട്ടർമാരുടെ മണ്ഡലം തിരിച്ചുള്ള കണക്ക്. ചങ്ങനാശ്ശേരി: പുരുഷൻ-1156, സ്ത്രീ-1110, കുട്ടനാട്: സ്ത്രീ-1331, പുരുഷൻ-1345, മാവേലിക്കര: സ്ത്രീ-1419, പുരുഷൻ-1421, ചെങ്ങന്നൂർ: സ്ത്രീ-1233, പുരുഷൻ 1348, കുന്നത്തൂർ: സ്ത്രീ-1526, പുരുഷൻ-1548, കൊട്ടാരക്കര: സ്ത്രീ-1454, പുരുഷൻ-1521, പത്തനാപുരം: സ്ത്രീ-1175, പുരുഷൻ-1236.
തെരഞ്ഞെടുപ്പ് ജോലികൾക്കായി 4,102 പോളിങ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 2,051 വീതം പ്രിസൈഡിങ് ഓഫിസർമാരും ഫസ്റ്റ് പോളിങ് ഓഫിസർമാരും പ്രവർത്തിക്കും. 20 ശതമാനം ഉദ്യോഗസ്ഥർ റിസർവിലുണ്ട്.
കുട്ടനാടിന്റെ ഉൾപ്രദേശങ്ങളിൽ തെരഞ്ഞെടുപ്പ് നിരീക്ഷണം ശക്തമാക്കാൻ ഇൻലാൻഡ് ഫ്ലയിങ് സ്ക്വാഡ്. ഒരു സ്പീഡ് ബോട്ടിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സംഘത്തിന്റെ പ്രവർത്തനം. സ്വതന്ത്രവും നീതിയുക്തവുമായി തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പ് കമീഷന്റെ പ്രത്യേക അനുമതിയോടെ ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു സംവിധാനം. ഇതിന് പുറമേ തെരഞ്ഞെടുപ്പ് കാലത്തെ നിരീക്ഷണത്തിനായി 54 ൈഫ്ലയിങ് സ്ക്വാഡ്, അതിർത്തികളിൽ 81 സ്റ്റാറ്റിക് സർവൈലൻസ് ടീം, ഒമ്പത് ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ്, ഒമ്പത് വീഡിയോ സർവൈലൻസ് ടീം എന്നിവയുമുണ്ട്.
- അരൂർ-എൻ.എസ്.എസ് പള്ളിപ്പുറം
- ചേർത്തല-സെന്റ് മൈക്കിൾസ് കോളജ്, ചേർത്തല
- ആലപ്പുഴ-എസ്.ഡി.വി. ഗേൾസ് എച്ച്.എസ്.എസ്, ആലപ്പുഴ
- അമ്പലപ്പുഴ- സെന്റ് ജോസഫ്സ്, എച്ച്.എസ്, ആലപ്പുഴ
- കുട്ടനാട്- സെന്റ് മേരീസ് എച്ച്.എസ്.എസ്, ചമ്പക്കുളം
- ഹരിപ്പാട്-ഗവ. ബോയ്സ് എച്ച്.എസ്.എസ്, ഹരിപ്പാട്
- കായംകുളം- ടി.കെ.എം.എം. കോളജ്, നങ്ങ്യാർകുളങ്ങര
- മാവേലിക്കര-ബിഷപ് ഹോഡ്ജസ് എച്ച്.എസ്.എസ്, മാവേലിക്കര
- ചെങ്ങന്നൂർ- ക്രിസ്ത്യൻ കോളജ്, ചെങ്ങന്നൂർ
ജില്ലയിൽ ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലായി ജില്ലയിൽ 2614 പോളിങ് സ്റ്റേഷനുകളാണുള്ളത്. ആലപ്പുഴ ലോക്സഭ മണ്ഡലത്തിൽ 1333 പോളിങ് സ്റ്റേഷനുകളും മാവേലിക്കര മണ്ഡലത്തിൽ 1281 പോളിങ് സ്റ്റേഷനുകളും പ്രവർത്തിക്കും. ഓരോ നിയോജകമണ്ഡലത്തിലും ഒരു മാതൃക പോളിങ് സ്റ്റേഷനും ഒരുപിങ്ക് (സ്ത്രീ സൗഹൃദ) പോളിങ് സ്റ്റേഷനും ഉണ്ട്. മാതൃക പോളിങ് സ്റ്റേഷനിൽ ഭിന്നശേഷിക്കാർക്കുള്ള വീൽച്ചെയർ, വോട്ടർമാർക്ക് ലൈറ്റ് റിഫ്രഷ്മെന്റ്, മുതിർന്ന പൗരർക്കും മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കും പ്രത്യേകസൗകര്യവുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.