ലാബി ജോർജ് ജോൺ

25ാം ജന്മദിനത്തിൽ 25ാമത് രക്തദാനവുമായി ലാബി ജോർജ് ജോൺ

മാന്നാർ: 25ാം ജന്മദിനത്തിൽ 25ാമത് രക്തദാനം നിർവഹിച്ച് ലാബി ജോർജ് ജോൺ. മാന്നാർ എമർജൻസി റെസ്‌ക്യൂ ടീം പ്രസിഡന്‍റും ചെങ്ങന്നൂർ ഫയർ ഫോഴ്‌സ് യൂനിറ്റിന്‍റെ കേരള സിവിൽ ഡിഫൻസ് അംഗവുമാണ് മാന്നാർ കുട്ടംപേരൂർ പീടികത്തറയിൽ ലാബി ജോർജ് ജോൺ.

18ാമത്തെ വയസ്സിൽ ആദ്യമായി കോട്ടയം മെഡിക്കൽ കോളജിലാണ് രക്തദാനത്തിന്‍റെ തുടക്കം. മൂന്ന് മാസം ഇടവിട്ട് സ്ഥിരമായി രക്തം നൽകാറുണ്ട്. ലോക്ഡൗണിൽ സേവനരംഗത്ത് സജീവമായിരുന്നു.

വൈ.എം.സി.എ യുവജന വിഭാഗം ചെങ്ങന്നൂർ മേഖല ഉപാധ്യക്ഷനാണ്. തഴക്കര എം.എസ് സെമിനാരി അധ്യാപക പരിശീലന കേന്ദ്രത്തിൽ രണ്ടാംവർഷ വിദ്യാർഥിയാണ് ലാബി.

Tags:    
News Summary - Laby George John with 25th blood donation on his 25th birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.