ആലപ്പുഴ: കോവിഡ് രണ്ടാംതരംഗത്തിൽ ജില്ലയിലെ വിവിധയിടങ്ങളിൽ കൂടുതൽ ചികിത്സകേന്ദ്രങ്ങൾ സജ്ജമാക്കിയതായി ജില്ല കലക്ടർ എ. അലക്സാണ്ടർ അറിയിച്ചു.നിലവിലെ ചികിത്സാകേന്ദ്രങ്ങൾക്ക് പുറമേ എട്ട് ഡൊമിസിലറി കെയർ സെൻററും മൂന്നു സി.എഫ്.എൽ.ടി.സിയും ജനറൽ ആശുപത്രിയിൽ ഓക്സിജൻ സൗകര്യത്തോടെ 70 കിടക്കകളുമായി സി.എസ്.എൽ.ടിസിയും തയാറായി. ഇവരുടെ പ്രവർത്തനം ഉടൻ ആരംഭിക്കും.
നിലവിൽ പുതിയ സംവിധാനത്തിൽ 4339 കിടക്കകൾ തയാറാക്കും. നിലവിൽ 2812 കിടക്കകള്‍ ഉപയോഗിക്കാവുന്ന സ്ഥിതിയിലാണ്. ഇതുകൂടാതെ അധികമായി 1527 കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്.
നിലവിലെ ചികിത്സാകേന്ദ്രങ്ങളിൽ കിടക്കകൾ വർധിപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ അതിനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ആലപ്പുഴ ഡി.സി. മിൽസിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിൽ 1440 കിടക്കകൾക്ക് പുറമെ 400 കിടക്കകൾ കൂടി സജ്ജീകരിക്കും.
ചെങ്ങന്നൂര്‍ പുത്തന്‍കാവ് എസ്.ബി.എസ് ക്യാമ്പ് സെൻറര്‍ സി.എഫ്.എല്‍.ടി.സി ആയി രോഗികളുടെ പ്രവേശനത്തിന് തയാറായി. ഇവിടെ 150 കിടക്കകളുണ്ട്. മൂന്ന് ഡി.സി.സികളും രോഗികളെ പ്രവേശിപ്പിക്കുന്നതിന് തയാറായിട്ടുണ്ട്. ചേർത്തല ടൗൺ ഹാൾ (ഡി.സി.സി-50), കായംകുളം സ്വാമി നിർമലാനന്ദ മെമ്മോറിയൽ ബാലഭവൻ (ഡി.സി.സി.-100), എടത്വ സെൻറ് അലോഷ്യസ് കോളജ് ഓഡിറ്റോറിയം (ഡി.സി.സി-90) എന്നിവയും തയാറായി.
ആലപ്പുഴ ജനറല്‍ ഹോസ്പിറ്റലിലെ പുതുതായി തുടങ്ങുന്ന 70 ബെഡുള്ള സി.എസ്.എല്‍.ടി.സിക്ക് പുറമേ രണ്ട് സി.എഫ്.എല്‍.ടി.സികള്‍ 740 കിടക്കകളുമായി തയാറായിട്ടുണ്ട്. പുന്നപ്ര വടക്ക് കേപ്പ് ലേഡീസ് ആൻഡ് ജൻറ്സ് ഹോസ്റ്റൽ (സി.എഫ്.എൽ.ടി.സി-440), നൂറനാട് ശ്രീബുദ്ധ കോളജ് ഹോസ്റ്റല്‍ ആന്‍ഡ് സ്കൂള്‍ (300) എന്നിവയാണ് തയാറാക്കുന്ന സി.എഫ്.എൽ.ടി.സികള്‍. അഞ്ച് ഡി.സി.സികളിലായി പുതുതായി 327 കിടക്ക ഒരുക്കും.
പട്ടണക്കാട് സെൻറ് ജോസഫ് പാരിഷ് ഹാൾ (ഡി.സി.സി 50), മാവേലിക്കര ബൈബിൾ കോളജ് ആൻഡ് ഐ.ഇ.എം.ഹാൾ (ഡി.സി.സി-120), ചുനക്കര സെൻറ് ഗ്രിഗോറിയസ് പാരിഷ് ഹാൾ (ഡി.സി.സി-50), മാരാരിക്കുളം സൗത്ത് സെൻറ് ആൻറണീസ് പാരിഷ് ഹാള്‍ -57), പള്ളിപ്പാട് സെൻറ് ജോര്‍ജ് പാരിഷ് ഹാള്‍-50) എന്നിവയാണ് പുതുതായി തയാറാക്കുന്നത്.
ചികിത്സാകേന്ദ്രങ്ങളും കിടക്കകളും
ചേർത്തല-ചേർത്തല താലൂക്ക് ആശുപത്രി (എസ്.എൽ.ടി.സി.-62കിടക്ക), തണ്ണീർമുക്കം സെൻറ് ജോസഫ്സ് പാരിഷ് ഹാൾ (ഡി.സി.സി-80), അമ്പലപ്പുഴ-ടി.ഡി മെഡിക്കൽ കോളജ് (കോവിഡ് ആശുപത്രി-285), ആലപ്പുഴ വനിത-ശിശു ആശുപത്രി (സി.എസ്.എൽ.ടി.സി.-200), ആലപ്പുഴ ടൗൺ ഹാൾ (സി.എഫ്.എൽ.ടി.സി.-190), ആര്യാട് ഡി.സി. മിൽസ് (സി.എഫ്.എൽ.ടി.സി-1440). കാർത്തികപ്പള്ളി-ഹരിപ്പാട് താലൂക്ക് ആശുപത്രി (കോവിഡ് ആശുപത്രി -37), ഹരിപ്പാട് മാധവ ആശുപത്രി (സി.എഫ്.എൽ.ടി.സി-145), പത്തിയൂർ എൽമെക്സ് ആശുപത്രി (സി.എഫ്.എൽ.ടി.സി.-120), മാവേലിക്കര: മാവേലിക്കര പി.എം. ആശുപത്രി(സി.എഫ്.എൽ.ടി.സി.-62). ചെങ്ങന്നൂർ-ചെങ്ങന്നൂർ സെഞ്ച്വറി ആശുപത്രി (സി.എസ്.എൽ.ടി.സി.-191).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.