ധനീഷ്
കായംകുളം: എമർജൻസി കോൾ നമ്പറായ 112ൽ വിളിച്ച് പൊലീസിനെ വട്ടം ചുറ്റിച്ച യുവാവ് അറസ്റ്റിൽ. അമ്പലപ്പുഴ കരുമാടി പുത്തൻചിറയിൽ ധനീഷാണ് (33) അറസ്റ്റിലായത്. 23ന് രാത്രി 12ഓടെയാണ് പൊലീസ് സഹായം തേടി ഫോൺ ചെയ്തത്. ഓച്ചിറയിലെ സൂപ്പർ മാർക്കറ്റിന് എതിർവശത്തെ ലോഡ്ജിൽ തന്നെ പൂട്ടി ഇട്ടിരിക്കുന്നതായാണ് 112 ൽ വിളിച്ചറിയിച്ചത്. ഈ വിവരം അവർ കായംകുളം സി.ആർ.വിക്ക് കൈമാറുകയും നിമിഷ നേരത്തിനുള്ളിൽ വാഹനം അവിടെ എത്തിയപ്പോൾ ലോഡ്ജ് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
ലോഡ്ജിന്റെ ചുമതലക്കാരനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഉദ്യോഗസ്ഥർ ധനുഷിനെ വീണ്ടും ബന്ധപ്പെട്ടപ്പോൾ മുറിയിലുണ്ടെന്ന് അറിയിച്ചു. തുടർന്ന് അഗ്നിരക്ഷാ സംഘത്തിന്റെ സഹായത്തോടെ പൂട്ട് അറുത്തുമാറ്റി അകത്തുകടന്ന് പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല. വീണ്ടും 112 ൽ ഫോൺവിളി വന്നതിനെ തുടർന്ന് അന്വേഷണം നടത്തിയ എസ്.ഐ രതീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം മറ്റൊരു ലോഡ്ജിൽനിന്ന് ധനീഷിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.