കാ​യം​കു​ളം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ടെ​ർ​മി​ന​ലി​ന്റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ നി​ർ​വ​ഹി​ക്കു​ന്നു

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ടെ​ർ​മി​ന​ൽ നി​ർ​മാ​ണോ​ദ്ഘാ​ട​നം മ​ന്ത്രി നി​ർ​വ​ഹി​ച്ചു

കാ​യം​കു​ളം: രാ​ജ്യ​ത്ത്​ ഏ​റ്റ​വും ലാ​ഭ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട് കോ​ർ​പ​റേ​ഷ​നാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി​യെ​ന്ന് ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. പു​തി​യ കാ​യം​കു​ളം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ടെ​ർ​മി​ന​ലി​ന്റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ള​രെ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ബ​സു​ക​ൾ ഇ​പ്പോ​ൾ വൃ​ത്തി​യോ​ടെ​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. എ​ല്ലാ ഡി​പ്പോ​ക​ളി​ലും ബ​സു​ക​ൾ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കാ​ൻ ക​രാ​ർ ന​ൽ​കി​യി​ട്ടു​ണ്ട്. അ​ത്യാ​ധു​നി​ക ബ​സു​ക​ൾ വാ​ങ്ങി. ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ബി​സി​ന​സ്​ ക്ലാ​സ്​ ബ​സു​ക​ൾ ഉ​ട​ൻ നി​ര​ത്തി​ലി​റ​ങ്ങും. കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളി​ൽ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കും. കെ.​എ​സ്.​ആ​ർ.​ടി​സി​യു​ടെ പെ​ട്രോ​ൾ പ​മ്പ് കാ​യം​കു​ള​ത്ത് അ​നു​വ​ദി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ അ​ഡ്വ. യു. ​പ്ര​തി​ഭ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​സ്.​ആ​ർ.​ടി.​സി ചെ​യ​ർ​മാ​ൻ ആ​ന്റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പി.​എ​സ്. പ്ര​മോ​ജ് ശ​ങ്ക​ർ, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റ​ർ പി.​എം. ഷ​റ​ഫ് മു​ഹ​മ്മ​ദ്, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ഡി ​അം​ബു​ജാ​ക്ഷി, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രാ​യ എ​സ്. കേ​ശു​നാ​ഥ്, ഗം​ഗാ​ദേ​വി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഒ​രു​ങ്ങു​ന്ന​ത്​ ആ​ധു​നി​കസൗ​ക​ര്യ​ങ്ങ​ൾ

കാ​യം​കു​ളം: പ​ത്തു കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ട് കൂ​ടി 19,500 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ലാ​ണ് പു​തി​യ ബ​സ്​ ടെ​ർ​മി​ന​ൽ ഒ​രു​ങ്ങു​ന്ന​ത്. സം​സ്ഥാ​ന​ത്തെ ആ​ദ്യ ബ​സ്​ ഡി​പ്പോ​ക​ളി​ൽ ഒ​ന്നാ​ണ് കാ​യം​കു​ളം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ സ്റ്റേ​ഷ​ൻ. ആ​റ​ര ദ​ശാ​ബ്ദ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​മാ​യി​രു​ന്നു നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​ത്. വി​ശാ​ല​മാ​യ ശീ​തി​ക​രി​ച്ച കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ൾ, ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ കേ​ന്ദ്ര​ങ്ങ​ൾ, ജീ​വ​ന​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​ക ഓ​ഫീ​സ് സൗ​ക​ര്യ​ങ്ങ​ൾ, വി​ശ്ര​മ​മു​റി​ക​ൾ, സീ​വേ​ജ് ട്രീ​റ്റ്‌​മെ​ന്റ് പ്ലാ​ന്റ്, മെ​ഡി​ക്ക​ൽ റൂം, ​കൊ​റി​യ​ർ ആ​ൻ​ഡ് ലോ​ജി​സ്റ്റ​റ്റി​ക്സ് റൂം, ​വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ൾ, ലി​ഫ്റ്റ് സൗ​ക​ര്യ​ങ്ങ​ൾ, യാ​ത്ര​ക്കാ​ർ​ക്ക് ശീ​തീ​ക​രി​ച്ച ഡോ​ർ​മെ​ട്രി​ക​ൾ, ക്ലോ​ക്ക് റൂം, ​ശൗ​ചാ​ല​യ​ങ്ങ​ൾ എ​ന്നി​വ​യ​ട​ക്കം ശു​ചി​ത്വ​വും പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ​വു​മാ​യ ബ​സ്​ ടെ​ർ​മി​ന​ലാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

Tags:    
News Summary - Minister inaugurates construction of KSRTC bus terminal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.