കോൺക്രീറ്റ് പാളി അടർന്നുവീണു; നഗരസഭ ജീവനക്കാരി രക്ഷപ്പെട്ടു

കായംകുളം: നഗരസഭ ഓഫിസിൽ എത്തുന്നവർ ഹെൽമറ്റുകൂടി ധരിച്ചാൽ സുരക്ഷിതരായി വീട്ടിൽ പോകാമെന്നാണ് ജീവനക്കാരുടെ മുന്നറിയിപ്പ്. നൂറിന്‍റെ നിറവിലെത്തിയ നഗരസഭ കെട്ടിടം ജീർണിച്ച് അപകടാവസ്ഥയലായതിന്‍റെ കെടുതികൾ ജീവനക്കാരാണ് അനുഭവിക്കുന്നത്. കോൺക്രീറ്റ് പാളികൾ പതിക്കുന്നത് പതിവായി.

റവന്യൂവിഭാഗം ഓഫിസിൽ ശനിയാഴ്ച തലനാരിഴക്കാണ് ജീവനക്കാരി രക്ഷപ്പെട്ടത്. ഫയൽ എടുക്കുന്നതിനിടെ മുകളിൽനിന്ന് വലിയ പാളി അടർന്നുവീഴുകയായിരുന്നു. രാവിലെ 10.30 ഓടെയായിരുന്നു സംഭവം. നവീകരണത്തിന് ലക്ഷങ്ങൾ ചെലവഴിച്ചിട്ടുണ്ടെങ്കിലും അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ വീഴ്ച സംഭവിച്ചതാണ് അപകടാവസ്ഥക്ക് കാരണം.

Tags:    
News Summary - The concrete layer fell; The municipal employee escaped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.