വടിവാൾ ആക്രമണത്തിൽ പരിക്കേറ്റ ഷാജഹാൻ, മൈമൂനത്ത്​, റാഫി എന്നിവർ

കാർ യാ​ത്രികരെ ആക്രമിച്ച്​ 10 ലക്ഷം കവർന്നു

കായംകുളം: ദേശീയപാതയിൽ പട്ടാപ്പകൽ കാർ യാത്രികരെ തടഞ്ഞുനിർത്തി ആക്രമിച്ചശേഷം 10 ലക്ഷത്തോളം രൂപ കവർന്നു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി കൊറ്റുകുളങ്ങര കിഴക്കയ്യത്ത് ഷാജഹാൻ (55), ആലപ്പുഴ മെഡിക്കൽ കോളജ് ജീവനക്കാരനായ പൊന്നാറയിൽ മുഹമ്മദ് റാഫി (41), ഒറകാറശ്ശേരിൽ സലിമി​െൻറ ഭാര്യ മൈമൂനത്ത് (48) എന്നിവരാണ് ആക്രമണത്തിനിരയായത്. കൊറ്റുകുളങ്ങര ഇട​േശ്ശരി ജങ്ഷനിൽ ചൊവ്വാഴ്ച വൈകീട്ട് 3.30 ഒാടെയാണ്​ സംഭവം.

മൈമൂനത്തിെൻറ കൈവശമുണ്ടായിരുന്ന 9,85,000 രൂപയാണ് കവർന്നത്. വടിവാളിനുള്ള വെട്ട് തടയാൻ ശ്രമിച്ച റാഫിയുടെ കൈക്ക് വെേട്ടറ്റു. ഷാജഹാെൻറ വലതുകൈ കമ്പിവടിക്ക് അടിച്ചൊടിച്ചു. പരിക്കേറ്റ മൂവരെയും കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമി സംഘത്തിൽപെട്ട എരുവ സ്വദേശി മിഥുനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ബൈക്കുകളിൽ എത്തിയ സംഘം കാറിന് വട്ടം ​െവച്ച് തടഞ്ഞാണ് ആക്രമണം നടത്തിയത്.

മൈമൂനത്തിെൻറ സഹോദരിക്ക് വസ്തുവാങ്ങാൻ കൊല്ലം ഗ്രാമീൺ ബാങ്കിൽനിന്ന്​ എടുത്ത പണമാണ് കൈവശമുണ്ടായിരുന്നത്. വീട്ടിലേക്ക് തിരിയുന്ന വഴിയിൽ കാത്തുനിന്ന സംഘം ആക്രമിക്കുകയായിരുന്നു.

ഡ്രൈവിങ്​ സീറ്റിലുണ്ടായിരുന്ന റാഫി വിവരം തിരക്കാൻ ഗ്ലാസ് താഴ്ത്തിയപ്പോൾ സംഘത്തിെൻറ കൈകളിൽ ആയുധം കണ്ടതോടെ ഉയർത്തി. ഇതോടെ കമ്പിവടിക്ക് ഗ്ലാസ് അടിച്ചുതകർത്താണ് ആക്രമണം അഴിച്ചുവിട്ടത്. ബഹളം കേട്ട് ആളുകൾ ഒാടിയെത്തിയതോടെ സംഘം കടന്നുകളഞ്ഞു. ഇതിനിടയിലാണ് ഒരാൾ നാട്ടുകാരുടെ പിടിയിലായത്. സംഭവം സംബന്ധിച്ച് അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു.

News Summary - The car attacked the passengers and stole Rs 10 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.