ക്രിമിനൽ കേസ് പ്രതിയെ നാടുകടത്തി

കായംകുളം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ എരുവ കിഴക്ക് കാവുംകട വീട്ടിൽ ശ്രീമോനെ (21) കാപ്പ നിയമപ്രകാരം നാടുകടത്തി. ജില്ലയിൽ ആറുമാസത്തേക്ക് പ്രവേശിക്കുന്നതാണ് തടഞ്ഞത്.

ശ്രീമോൻ വധശ്രമം ഉൾപ്പെടെ കേസുകളിൽ പ്രതിയാണ്. പ്രദേശത്ത് നിരന്തരം സമാധാന ലംഘന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതാണ് നാടുകടത്താൻ കാരണമായത്. ജില്ല പൊലീസ് മേധാവിയുടെ മുൻകൂർ അനുമതിയില്ലാതെ ജില്ലയിൽ പ്രവേശിച്ചാൽ കൂടുതൽ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതാണെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - The accused in the criminal case was deported

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.