എസ്.വൈ.എസ് കുറ്റിത്തെരുവിൽ നടത്തിയ 'ആത്മരോഷം' പരിപാടിയിൽ നിന്ന്

സ്വാതന്ത്ര്യ സമര ചരിത്രത്തെ വളച്ചൊടിക്കുന്നതിനെതിരെ എസ്.വൈ.എസ് 'ആത്മരോഷം' പ്രതിഷേധം

കായംകുളം: സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായി വീരമൃത്യു വരിച്ച വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ആലി മുസ്ലിയാരെയും ഉൾപ്പെടെയുള്ളവരെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്ന് വെട്ടിമാറ്റാനുള്ള ഫാഷിസ്റ്റ് ഭരണകൂട ഭീകരതക്കെതിരെ എസ്.വൈ.എസ് കുറ്റിത്തെരുവിൽ 'ആത്മരോഷം' പരിപാടിയുടെ ഭാഗമായി ധർണ നടത്തി.

മേഖല ട്രഷറർ സലിം മുരുക്കുംമൂട് ഉദ്ഘാടനം ചെയ്തു. ഇർഷാദ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ഹുസൈൻ, ജിൻസാഭ് , ഷെഫീഖ് മുഹമ്മദ് ഇഖ്ബാൽ തുടങ്ങിയവർ സംസാരിച്ചു.


ചരിത്ര രേഖകളിൽ നിന്ന് സ്വാതന്ത്ര്യ സമര രക്തസാക്ഷികളെ ഒഴിവാക്കുവാനുളള നീക്കം മാപ്പർഹിക്കാത്ത ക്രൂരതയാണന്ന് എസ്. വൈ.എസ് മേഖല കമ്മിറ്റി പ്രസ്താവിച്ചു. ചരിത്ര ധ്വംസനത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് യു. പ്രതിഭ എം.എൽ.എക്ക് നിവേദനവും നൽകി. എ.എ. വാഹിദ്, ബഷീർ സഫ, സലിം മുരുക്കുംമൂട്, പി.എ. ഖാദർ, എം. ഹാമിദ്, ഇർഷാദ് മുസ്ലിയാർ, താജുദ്ദീൻ ഇല്ലിക്കുളം, ഇസ്മായിൽ മുസ്ലിയാർ തുടങ്ങിയവർ പങ്കെടുത്തു.



Tags:    
News Summary - sys aathmarosham protest programme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.