കായംകുളത്ത് പിടികൂടിയ സ്പിരിറ്റ് ശേഖരവും പ്രതി സജീവനും
കായംകുളം: പത്തിയൂർകാലയിൽ എക്സൈസ് വൻ സ്പിരിറ്റ് ശേഖരം പിടികൂടി. 61 കന്നാസുകളിൽ വീട്ടിൽ ഒളിപ്പിച്ച 2135 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. സംഭവത്തിലെ ഒന്നാംപ്രതി പത്തിയൂർ സജീ ഭവനത്തിൽ സജീവിനെ അറസ്റ്റ് ചെയ്തു. കൂട്ടുപ്രതി ചേരാവള്ളി പൊതുമുഖത്ത് വടക്കതിൽ വീട്ടിൽ സ്റ്റീഫൻ വർഗീസ് ഓടിരക്ഷപ്പെട്ടു. സജീവൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. അബ്കാരി കേസുകളിൽ സ്ഥിരംപ്രതിയായ സ്റ്റീഫനുമായി സജീവന് ജയിലിൽവെച്ചുള്ള പരിചയമാണ് സ്പിരിറ്റ് കടത്തിലേക്ക് വഴിമാറിയത്.
ഒരുദിവസത്തേക്ക് 1500 രൂപ നിരക്കിലാണ് സജീവിന്റെ വീട്ടിൽ സ്പിരിറ്റ് സൂക്ഷിച്ചിരുന്നതെന്ന് എക്സൈസ് പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കായംകുളം എക്സൈസ് റേഞ്ച് ഓഫിസിലെ എക്സൈസ് ഇൻസ്പെക്ടർ സി.ബി. വിജയൻ, അസി. എക്സൈസ് ഇൻസ്പെക്ടർ അനിമോൻ ആന്റണി, പ്രിവന്റിവ് ഓഫിസർമാരായ ആന്റണി, അൻസു പി.ഇബ്രാഹീം, സിവിൽ എക്സൈസ് ഓഫിസർമാരായ വി.കെ. രാജേഷ്കുമാർ, കെ.ബി. ശരത് ബാബു, ആർ.എസ്. അഖിൽ, രാഹുൽ കൃഷ്ണൻ, ഇ.ഡി. സുരേഷ്, ഡ്രൈവർ ഭാഗ്യനാഥ്, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ ഷൈനി നാരായണൻ, സീനു വൈ.ദാസ് എന്നിവരടങ്ങിയ സംഘമാണ് സ്പിരിറ്റ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.