Posted On
date_range Updated On
date_range മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കായംകുളം : മാരക മയക്കുമരുന്നായ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ . ചേരാവള്ളി പേട്ടയിൽ പുത്തൻ വീട്ടിൽ സോനു തമ്പിയാണ് (25) അറസ്റ്റിലായത് . ബോട്ടുജെട്ടി കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടക്കുന്നതിന്റെ അടിസ്ഥാനത്തിൽ നടത്തിവന്ന നിരീക്ഷണത്തിലാണ് ഇയാൾ പിടിയിലായത് .
ഡി.വൈ.എസ് പി . അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സി.ഐ. മുഹമ്മദ് ഷാഫി, എസ്.ഐമാരായ ശ്രീകുമാർ , ഉദയകുമാർ പോലീസുകാരായ ദീപക്, വിഷ്ണു, അനീഷ്, ഷാജഹാൻ, ഫിറോസ്, ബിനു മോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.