അഫ്സൽ
കായംകുളം: പുള്ളിക്കണക്ക് ശക്തി ഫ്യൂവൽസിൽ അതിക്രമിച്ച് കയറി ജീവനക്കാരനെ അക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കൃഷ്ണപുരം ഷീജാ ഭവനത്തിൽ അഫ്സലാണ് (ഛോട്ടാ അഫ്സൽ -25) അറസ്റ്റിലായത്.
ഒന്നാം തിയതി രാത്രിയിൽ പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകിയില്ലായെന്ന കാരണത്താലായിരുന്നു അക്രമണം. സംഭവത്തിന് ശേഷം ഒളിവിൽ പോയ അഫ്സൽ പുള്ളിക്കണക്ക് ഗ്രൗണ്ടിന് സമീപം എത്തിയെന്ന രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ പൊലീസെത്തിയാണ് കസ്റ്റഡിയിലായത്. ഇയാളുടെ രണ്ട് കൂട്ടാളികൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
എസ്.ഐ ഉദയകുമാറിെൻറ നേതൃത്വത്തിൽ പോലീസുകാരായ ഷാജഹാൻ, ശരത്, ദീപക്, അരുൺ , ഫിറോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.