കായംകുളത്ത് ഉയരപ്പാത ആവശ്യവുമായി ദേശീയപാത നിർമാണ പ്ലാന്റിലേക്ക് നടത്തിയ ബഹുജന മാർച്ച് പൊലീസ് തടയുന്നു
കായംകുളം: ദേശീയപാതയിൽ തൂണുകളിൽ ഉയരപ്പാത നിർമിക്കണമെന്ന ആവശ്യവുമായി നിർമാണ പ്ലാന്റിലേക്ക് നടത്തിയ ബഹുജന മാർച്ചിൽ പ്രതിഷേധം ഇരമ്പി. റോഡ് നിർമാണ ചട്ട ലംഘനം പുനപരിശോധിക്കണമെന്നും ഹൈക്കോടതി നിർദേശം അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാർച്ച്. ഇന്ത്യൻ റോഡ് കോൺഗ്രസ് നിർദ്ദേശങ്ങൾക്ക് വിരുദ്ധമായ അതോറിറ്റി നിർദേശങ്ങൾ അംഗികരിക്കില്ലെന്നും സമരക്കാർ പ്രഖ്യാപിച്ചു.
നഗരത്തെ കോട്ട കെട്ടി രണ്ടായി തിരിക്കുന്നതിന് പരിഹാരമായി കോളജ് ജങ്ഷനിൽ ചെറിയ അടിപ്പാത നിർമ്മിക്കാമെന്ന നിർദേശം പ്രായോഗികമല്ലെന്ന് സമരക്കാർ പറഞ്ഞു. ഫെബ്രുവരി മൂന്നിന് ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചയിൽ ഉയരപ്പാത ആവശ്യത്തിൽ പരിഹാരമുണ്ടായില്ലെങ്കിൽ തുടർ സമരമുണ്ടാകുമെന്നും ബഹുജന മാർച്ചിൽ പ്രഖ്യാപിച്ചു.
നാടിന്റെ പാരിസ്ഥിതിക ഘടന വിലയിരുത്തിയുള്ള വികസനം നടപ്പാക്കണമെന്നും ആവശ്യം ഉയർന്നു. ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ഷഹീദർ മസ്ജിദ് ജങ്ഷനിൽ നിന്നും തുടങ്ങിയ മാർച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ അഡ്വ. എ. ഷാജഹാന് ഫ്ലാഗ് ഓഫ് ചെയ്തു.
മാർച്ച് ഒ.എന്‍.കെ ജങ്ഷന് സമീപമുള്ള പ്ലാന്റിന് മുന്നില്‍ പോലീസ് തടഞ്ഞു. മുന്‍ നഗരസഭ ചെയര്മാന് അഡ്വ. എന്‍. ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്മാന് അബ്ദുല്‍ ഹമീദ് ആയിരത്ത് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് മണ്ഡലം ചെയര്മാന് എ. ഇര്‍ഷാദ്, ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാര്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി. സൈനുലാബ്ദീന്, മുസ് ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. എച്ച്. ബഷീര്‍കുട്ടി, സമസ്ത മുശാവറ അംഗം എ. ത്വാഹാ മുസ്ലിയാര്.
അഡ്വ. ഇ. സമീര്‍, സമരസമിതി കണ്‍വീനര്‍ ദിനേഷ് ചന്ദന, അരിതാബാബു, ഷാജഹാന് കൊപ്പാറ, മുബീര്‍ എസ്. ഓടനാട് എന്നിവര്‍ സംസാരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ എ.പി. ഷാജഹാന്, എ.ജെ. ഷാജഹാന്, അഡ്വ. ഫര്‍സാന ഹബീബ്, ഷീജ റഷീദ്, ഷമിമോള്‍, നവാസ് മുണ്ടകത്തിൽ, സമരസമിതി ഭാരവാഹികളായ സിയാദ് മണ്ണാമുറി, ചന്ദ്രമോഹന്, ഹരിഹരന്, സജീര്‍ കുന്നുകണ്ടം, അജീര്‍ യൂനുസ്.
അനസ് ഇല്ലിക്കുളം, സലാഹുദ്ദീന്, റിയാസ് പുലരി, എ. നിഹാസ്, ഹരികുമാര്‍ അടുകാട്ട്, സമീര്‍ കോയിക്കലേത്ത്, അഷ്റഫ് മാളികയില്‍, ബേബി, സജീവ് എന്നിവരും സാമൂഹിക രാഷ്ട്രീയ നേതാക്കളായ അഡ്വ. ഒ. ഹാരിസ്, വി.എം. അമ്പിളിമോന്‍, ഫറൂഖ് സഖാഫി, ഷാനവാസ് അക്കോക്ക്, അനസ് ഇര്‍ഫാനി, എ.എം. സത്താർ, അഷ്റഫ് പായിക്കാട്ട്, താജുദ്ദീന് വളവുത്തറ, മിനി സലിം, ഷാനവാസ് പറമ്പി, സുധ പടന്നയില്‍ തുടങ്ങിയവർ മാര്‍ച്ചിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.