കാ​യം​കു​ളം ന​ഗ​ര​സ​ഭ​യു​ടെ മു​ൻ​വ​ശ​ത്തെ നാ​യ്​​ക്കൂ​ട്ടം

തെരുവുനായ്ക്കളുടെ കാവലിൽ നഗരസഭ

കായംകുളം: ജനങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിൽ പെരുകിയ നായ്ക്കൾ നഗരസഭ വളയുന്നു. 20ഓളം നായ്ക്കളാണ് മിക്ക ദിവസവും നഗരസഭയുടെ മുൻവശത്തെ റോഡ് കൈയടക്കുന്നത്. പ്രഭാത നടത്തക്കാർക്കാണ് ഇവ ഭീഷണിയാകുന്നത്.

നഗരത്തിലും പരിസരത്തും തെരുവുനായ്ക്കളുടെ ശല്യം ശക്തമാണ്. ഇവയുടെ കടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണവും വർധിക്കുകയാണ്. രണ്ടാഴ്ച മുമ്പ് പൊലീസ് സ്റ്റേഷന് മുൻവശത്ത് ഗതാഗതം നിയന്ത്രിച്ചിരുന്ന ഹോംഗാർഡിനും കടിയേറ്റിരുന്നു.

നായ്ക്കളുടെ ശല്യത്തിൽനിന്ന് സംരക്ഷണംതേടി സോഷ്യൽ ഫോറം പ്രസിഡന്‍റ് ഒ. ഹാരിസ് നഗരസഭയെ ഒന്നാം പ്രതിയാക്കി പൊതുതാൽപര്യ ഹരജി ഫയൽ ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നഗരസഭക്ക് മുന്നിലെ നായ്ക്കൂട്ടവും ചർച്ചയാകുന്നത്.

Tags:    
News Summary - Municipal Corporation on guard against stray dogs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.